കൊച്ചി: കടബാധ്യത മൂലം മരിച്ചെന്ന് വരുത്തിതീർത്ത് നാട്ടിൽ നിന്ന് മുങ്ങിയ യുവാവ് ഒടുവിൽ പിടിയിലായി. ആലുവ മുപ്പത്തടം സ്വദേശി സുധീറാണ് കോട്ടയത്ത് നിന്ന് പിടിയിലായത്. പെരിയാറിൽ മുങ്ങിമരിച്ചെന്ന് ഇയാൾ തെറ്റിദ്ധരിപ്പിക്കുകയായിരുന്നു. മൂന്ന് ദിവസം മുമ്പ് പെരിയാറിൻറെ കരയിൽ വസ്ത്രങ്ങൾ ഉപേക്ഷിച്ചശേഷം സുധീർ കോട്ടയത്തേക്ക് കടക്കുകയായിരുന്നു എന്ന് പൊലീസ് പറയുന്നു.ലക്ഷക്കണക്കിന് രൂപയുടെ കടബാധ്യതയുണ്ടെന്നും, അതിനാലാണ് ഇങ്ങനെ ചെയ്തതെന്നാണ് ഇയാൾ പൊലീസിനോട് പറഞ്ഞത്.
You might also like
Comments are closed.