ഹയര്‍സെക്കണ്ടറി ഒന്നാം വര്‍ഷ പ്രവേശനത്തിനായുള്ള ട്രയല്‍ അലോട്ട്‌മെന്റ് ഫലം മേയ് 20ന് രാവിലെ പത്തിനു പ്രസിദ്ധീകരിക്കും. സ്‌കൂളുകളില്‍ നിന്നും വെരിഫിക്കേഷന്‍ പൂര്‍ത്തിയാക്കിയ അപേക്ഷകളും അവയുടെ സാധുതയുള്ള ഓപ്ഷനുകളുമാണ് അലോട്ട്‌മെന്റിനായി പരിഗണിച്ചിട്ടുള്ളത്. www.hscap.kerala.gov.in എന്ന വെബ്‌സൈറ്റില്‍ അപേക്ഷാ നമ്ബരും ജനനത്തീയതിയും ജില്ലയും നല്‍കി ട്രയല്‍ റിസള്‍ട്ട് പരിശോധിക്കാം. അപേക്ഷകര്‍ക്കുള്ള നിര്‍ദ്ദേശങ്ങളും ഇതേ വെബ്‌സൈറ്റില്‍ ലഭ്യമാണ്. ട്രയല്‍ റിസള്‍ട്ട് 21 വരെ വിദ്യാര്‍ത്ഥികള്‍ക്ക് പരിശോധിക്കാം.ട്രയല്‍ അലോട്ട്‌മെന്റിനു ശേഷവും ഓപ്ഷനുകള്‍ ഉള്‍പ്പെടെയുള്ള തിരുത്തലുകള്‍ ആവശ്യമുണ്ടെങ്കില്‍ വരുത്താം. തിരുത്തലിനുള്ള അപേക്ഷകള്‍ മേയ് 21ന് വൈകുന്നേരം നാലിനു മുമ്ബ് ആദ്യം അപേക്ഷിച്ച സ്‌കൂളുകളില്‍ സമര്‍പ്പിക്കണം. തെറ്റായ വിവരങ്ങള്‍ നല്‍കി ലഭിക്കുന്ന അലോട്ട്‌മെന്റ് റദ്ദാക്കപ്പെടും. അപേക്ഷയില്‍ തിരുത്തലുകള്‍ വരുത്താനുള്ള അവസാന അവസരമാണിത്.
പ്ലസ്‌വണ്‍ പ്രവേശനം; ട്രയല്‍ അലോട്ട്‌മെന്റ് മേയ് 20ന്
You might also like
Comments are closed.