Nature
Times Kerala
News|Events|Travel & Tourism|Entertainment|Health|

‘എൻഡിഎ പേരിന് മാത്രം, മുന്നണി ചർച്ചകളോ ആലോചനകളോ ഇല്ല’; എൻഡിഎയ്ക്കും മോദിക്കുമെതിരെ ആരോപണവുമായി സുഖ്ബീർ സിംഗ് ബാദൽ

ന്യൂഡൽഹി: എൻഡിഎയ്ക്കും പ്രധാനമന്ത്രി നരേന്ദ്രമോദിക്കുമെതിരെ ഗുരുതര ആരോപണവുമായി ശിരോമണി അകാലിദൾ പാർട്ടി അദ്ധ്യക്ഷൻ സുഖ്ബീർ സിംഗ് ബാദൽ. എൻഡിഎ പേരിന് മാത്രമാണെന്നും മുന്നണി യോഗങ്ങളോ ചർച്ചകളോ ഇല്ലെന്നും  സുഖ്ബീർ സിംഗ് ആരോപിച്ചു. മുന്നണിയെന്ന നിലയിൽ ചർച്ചകളും യോഗങ്ങളും നടക്കുന്നില്ല.

പാർലമെൻ്റ് പാസാക്കിയ കാർഷിക ബില്ലുകളുമായി ബന്ധപ്പെട്ട് ആക്ഷേപങ്ങളും ആശങ്കകളും അറിയിച്ചിരുന്നു. എന്നാൽ മാറ്റങ്ങൾ കൂടാതെ ബിൽ പാസാക്കുകയായിരുന്നുവെന്നും അദ്ദേഹം ആരോപിച്ചു.

കാർഷിക ബില്ലിൽ പ്രതിഷേധിച്ച മുന്നണി വിട്ടതിന് പിന്നാലെയാണ് എൻഡിഎക്കെതിരെ വിമർശനവുമായി പാർടി അദ്ധ്യക്ഷൻ സുഖ്ബീർ സിംഗ് ബാദൽ രംഗത്തെത്തിയത്.

You might also like

Comments are closed.