Times Kerala

ഗവിയിലേക്ക് കെഎസ്ആർടിസി സർവീസ് പുനരാരംഭിക്കാൻ ആവശ്യം

 
ഗവിയിലേക്ക് കെഎസ്ആർടിസി സർവീസ് പുനരാരംഭിക്കാൻ ആവശ്യം

സീതത്തോട് :പത്തനംതിട്ട-ഗവി-കുമളി കെഎസ്ആർടിസി ബസ് സർവീസ് പുനരാരംഭിക്കണമെന്ന് ആവശ്യം. വാഹനത്തിന്റെ അഭാവം അടക്കം താങ്കളുടെ പ്രയാസങ്ങൾ അധികൃതർ അവഗണിക്കുന്നതായി ഗവി നിവാസികൾ.ഗവിയിലൂടെ പത്തനംതിട്ട, കുമളി ഡിപ്പോകളിൽ നിന്ന് രണ്ട് കെഎസ്ആർടിസി ബസുകളാണ് സർവീസ് നടത്തിയിരുന്നത്.

കോവിഡുമായി ബന്ധപ്പെട്ട രണ്ട് ബസുകളും സർവീസ് നിർത്തിയതോടെ പൂർണമായും ഒറ്റപ്പെട്ടു. സഞ്ചാരികൾക്ക് പ്രവേശനം അനുവദിക്കുന്നതിനോട് അനുബന്ധിച്ച് ബസ് സർവീസ് പുനരാരംഭിച്ചാൽ നിവാസികൾ അനുഭവിക്കുന്ന യാത്രാക്ലേശത്തിനുംപരിഹാരമാകും

Related Topics

Share this story