ന്യൂഡൽഹി: പാർലമെൻ്റ് പാസാക്കിയ കർഷക ബില്ലിനെതിരേ രാജ്യവ്യാപകമായി പ്രതിഷേധം ശക്തമാകുന്നു. പ്രതിഷേധത്തിന്റെ ഭാഗമായി ഡൽഹിയിലെ ഇന്ത്യാ ഗേറ്റിൽ കർഷകർ ട്രാക്ടർ കത്തിച്ചു. ഇന്ന് രാവിലെയാണ് ഇരുപതോളം കർഷകർ തന്ത്രപ്രധാന മേഖലയിൽ ട്രാക്ടർ കത്തിച്ചത്.
അതേസമയം, കേന്ദ്ര സർക്കാർ കൊണ്ടുവന്ന വിവാദ കാർഷിക ബില്ലുകൾക്കെതിരെ ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ പ്രക്ഷോഭം ശക്തമാകുകയാണ്. പഞ്ചാബിൽ ട്രെയിൻ തടയൽ സമരം തുടരുകയാണ്.
Comments are closed.