Nature

ക്വാറന്റൈന്‍ കേന്ദ്രത്തില്‍ നിന്ന് ചാടിയ മോഷണക്കേസ്‌ പ്രതി ബംഗളുരുവില്‍ പിടിയിലായി

തിരുവനന്തപുരം : വര്‍ക്കലയിലെ ക്വാറന്റൈന്‍ കേന്ദ്രത്തില്‍ റിമാന്‍ഡില്‍ കഴിയുന്നതിനിടെ ചാടി രക്ഷപ്പെട്ട മോഷണക്കേസ്‌ പ്രതി ബംഗളുരുവില്‍ നിന്നും പിടിയിൽ . മാക്കാന്‍ വിഷ്ണു എന്ന വിഷ്ണുവിനെയാണ് (25) മെഡിക്കല്‍ കോളേജ് പൊലീസ് അറസ്റ്റുചെയ്‌തത് . ക്വാറന്റൈന്‍ കേന്ദ്രത്തില്‍ നിന്നും കഴിഞ്ഞ ഓഗസ്റ്റ്10നാണ് ഇയാള്‍ രക്ഷപ്പെട്ടത് .

ഒളിവില്‍ കഴിയുന്നതിനിടെ കുമാരപുരത്ത് നിന്നും ഒരു ബൈക്കും 22ന് രാത്രി കുളത്തൂര്‍ ‘മൈക്രോടെക് സിസ്റ്റം ആന്‍ഡ് സൊല്യൂഷന്‍’ എന്ന ഷോപ്പ് കുത്തിത്തുറന്ന് വിലപിടിപ്പുള്ള ലാപ് ടോപ്പും മൊബൈല്‍ ഫോണും പണവും ഇയാള്‍ മോഷ്ടിച്ചു . മോഷണ മുതലുമായി തമിഴ്നാട്ടിലേയ്ക്ക് കടന്ന ഇയാള്‍ യാത്രാ വേളയില്‍ സേലത്തിന് സമീപം വാഹന അപടകടത്തില്‍പ്പെട്ട് സേലം മെഡിക്കല്‍ കോളേജ് ആശുപത്രിയിലായിരുന്നു. പൊലീസ് പിടിയിലാകുമെന്ന് മനസിലാക്കിയ ഇയാള്‍ ആശുപത്രിയില്‍ നിന്നും മുങ്ങി ബംഗളുരുവില്‍ ഒളിവില്‍ കഴിയുകയായിരുന്നു.

ഇയാള്‍ക്കെതിരെ മെഡിക്കല്‍ കോളേജ്,​ ഫോര്‍ട്ട്, വഞ്ചിയൂര്‍, കഴക്കൂട്ടം, പൂന്തുറ, പേട്ട പോലീസ് സ്റ്റേഷനുകളിലായി 40 ഓളം മോഷണ, പിടിച്ചുപറി കേസുകള്‍ നിലവിലുള്ളതായി ഡെപ്യൂട്ടി പൊലീസ് കമ്മീഷണര്‍ ഡോ .ദിവ്യ ഗോപിനാഥ് അറിയിച്ചു . പ്രതിയെ റിമാന്‍ഡ് ചെയ്‌തു.

Follow Us On Helo, Facebook, Telegram. Subscribe to Our Youtube Channel
You might also like

Leave A Reply

Your email address will not be published.