ന്യൂഡല്‍ഹി : ഗെയിമില്‍ അച്ഛന് വിശ്വാസവഞ്ചന കാണിച്ചുവെന്ന പരാതിയില്‍ നിതീ തേടി 24 കാരിയായ മകൾ കോടതിൽ . മദ്ധ്യപ്രദേശിലെ ഭോപ്പാലിലാണ് സംഭവം. കളിയില്‍ തോല്‍പിച്ചതല്ല മറിച്ച് അച്ഛന് വിശ്വാസവഞ്ചന കാണിച്ചത് തന്നെ മാനസികമായി തളര്‍ത്തിയതായാണ് യുവതിയുടെ പരാതി . അച്ഛനോടുള്ള ബഹുമാനം നഷ്ടപ്പെട്ടതായും അദ്ദേഹവുമായുള്ള എല്ലാ ബന്ധവും അവസാനിപ്പിക്കാനാഗ്രഹിക്കുന്നതായും യുവതി പറഞ്ഞു . അച്ഛനെ ഇനി മുതല്‍ അപ്രകാരം വിളിക്കാന്‍ കഴിയില്ല . അച്ഛന് തന്നെ ചതിക്കുമെന്ന് സ്വപ്നത്തില്‍ പോലും കരുതിയില്ല . അത്രയധികം താന്‍ അദ്ദേഹത്തെ വിശ്വസിച്ചുവെന്നും യുവതി പരാതിയില്‍ പറയുന്നു .
ഭോപ്പാല്‍ കുടുംബകോടതിയിലെ അഭിഭാഷക സരിതയാണ് സംഭവം പുറത്തു വിട്ടത്. ഏതാനും ദിവസങ്ങള്‍ക്ക് മുമ്ബാണ് യുവതി പരാതിയുമായി തന്നെ സമീപിച്ചതെന്ന് സരിത പറയുന്നു . അച്ഛനും സഹോദരങ്ങളുമായി ലുഡോ കളിക്കുന്നതിനിടെ കള്ളക്കളി നടത്തി അച്ഛന് തന്നെ തോല്പിച്ചതായും ലോകത്തിലെ എല്ലാ സന്തോഷവും വാഗ്ദാനം ചെയ്ത പിതാവില്‍ നിന്ന് ഇത്തരമൊരു നീക്കമുണ്ടായതില്‍ അങ്ങേയറ്റം മനോവിഷമമുണ്ടായതായും യുവതി അറിയിച്ചതായി അഭിഭാഷക പറഞ്ഞു.
തന്റെ സന്തോഷത്തിനായി അച്ഛന് പരാജയം സമ്മതിക്കാമായിരുന്നെന്നും സംഭവത്തിന് ശേഷം പിതാവുമായി യാതൊരു ബന്ധവുമില്ലെന്നും യുവതി ആവര്‍ത്തിച്ചു . കോടതി യുവതിയ്ക്ക് നാല് കൗണ്‍സിലിംഗുകള്‍ നല്‍കിയതായും അതിന് ശേഷം അവര്‍ക്ക് നേരിയ മനംമാറ്റമുണ്ടായിട്ടുണ്ടെന്നും അഭിഭാഷക പറഞ്ഞു .
Comments are closed.