Nature

കര്‍ണാടകയില്‍ ഇന്ന് 6 മുതല്‍ പകല്‍ ബന്ദ്

ബെംഗളൂരു : കേന്ദ്ര, കര്‍ണാടക സര്‍ക്കാരുകളുടെ കര്‍ഷക നയങ്ങള്‍ക്കെതിരെ കര്‍ഷക-ദലിത്-ട്രേഡ് യൂണിയനുകള്‍ ഇന്ന് കര്‍ണാടകയില്‍ സംസ്ഥാന വ്യാപക ബന്ദ് നടത്തും. ഇന്ന് പുലര്‍ച്ചെ 6 മുതല്‍ വൈകുന്നേരം ആറ്​ വരെയാണ്​ ബന്ദ് ​. കോണ്‍ഗ്രസ്, ദള്‍, ഇടത് അനുകൂല ഓട്ടോ ടാക്സി തൊഴിലാളി യൂണിയനുകള്‍ ബന്ദിന് പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട് . ദേശീയ, സംസ്ഥാന പാതകള്‍ ഉപരോധിച്ച്‌ റാലികള്‍ സംഘടിപ്പിക്കുമെന്ന് ഒരാഴ്ചയായി പ്രക്ഷോഭം നടത്തുന്ന നാല്‍പതോളം സംഘടനകളുടെ കൂട്ടായ്മയായ ‘ഐക്യ ഹോരാട്ട’ അറിയിച്ചു.

നിര്‍ബന്ധിതമായി ബന്ദ് നടപ്പാക്കുന്നതിനെതിരെ കര്‍ശന നടപടിയെടുക്കുമെന്ന് കര്‍ണാടക സര്‍ക്കാര്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട് . ഓഫീസുകള്‍, ആശുപത്രികള്‍, ഷോപ്പുകള്‍, സ്ഥാപനങ്ങള്‍ എന്നിവയുടെ സാധാരണ പ്രവര്‍ത്തനത്തിന് തടസ്സമുണ്ടാകാതിരിക്കാന്‍ ആവശ്യമായ എല്ലാ നടപടികളും സ്വീകരിക്കുമെന്നും ടാക്സികളുടേയും ബസുകളുടേയും സേവനങ്ങള്‍ മുടങ്ങാതിരിക്കാന്‍ നടപടി സ്വീകരിക്കുമെന്നും സര്‍ക്കാര്‍ വൃത്തങ്ങള്‍ അറിയിച്ചു .

prd
Follow Us On Helo, Facebook, Telegram. Subscribe to Our Youtube Channel
You might also like

Leave A Reply

Your email address will not be published.