Nature

പാലാരിവട്ടം മേല്‍പ്പാലം പൊളിച്ചുപണിയാനുള്ള നടപടികക്ക് ഇന്ന് തുടക്കം 

കൊച്ചി : പാലാരിവട്ടം മേല്‍പ്പാലം പൊളിച്ചുപണിയാനുള്ള നടപടികള്‍ ഇന്ന് ആരംഭിക്കും. പുതിയ പാലത്തിന്‍റെ നിര്‍മ്മാണം എട്ടു മാസത്തിനകം പൂര്‍ത്തിയാക്കുമെന്ന് ഡിഎംആര്‍സി അറിയിച്ചു . പാലത്തിന്‍റെ ടാറിങ് നീക്കുന്ന പണിയാണ് ഇന്ന് തുടങ്ങുക . ടാറിങ് പൂര്‍ണ്ണമായും നീക്കി കഴിഞ്ഞാല്‍ ഗര്‍ഡറുകള്‍ പൊളിച്ചു നീക്കും .

പുതുക്കി പണിയുന്നതോടെ പാലത്തിന്റെ ആയുസ്സ് 100 വര്‍ഷമായി വര്‍ധിപ്പിക്കാന്‍ കഴിയുമെന്നാണ് വിദഗ്ധ സമിതി റിപ്പോര്‍ട്ട്. 102 ഗര്‍ഡറുകള്‍ ആണ് പാലാരിവട്ടം മേല്‍പ്പാലത്തിന് ഉള്ളത് . ഇവയില്‍ നേരത്തെ വിള്ളലുകളും കണ്ടെത്തിയിരുന്നു. ഗര്‍ഡുകള്‍ക്ക് മുകളിലുള്ള സ്ലാബ് യന്ത്രസഹായത്തോടെ മുറിച്ചു മാറ്റും. പാലത്തിന്‍റെ തൂണുകള്‍ ചിപ്പ് ചെയ്തു കമ്പി ചുറ്റി ശക്തിപ്പെടുത്തും . പാലത്തിന്‍റെ പിയര്‍ ഗ്യാപ്പുകള്‍ ബലപ്പെടുത്തും കാര്‍ബണ്‍ ഫൈബര്‍ റാപിങ് ആണ് ഇതിനായി ഉപയോഗിക്കുന്നത്.

പാലത്തിന്റെ ടാറിങ് അവശിഷ്ടങ്ങള്‍ റോഡ് നിര്‍മാണത്തിന് തന്നെ പുനരുപയോഗിക്കും. പൊളിച്ച്‌ മാറ്റുന്ന ഗര്‍ഡറുകളുടെ അവശിഷ്ടങ്ങള്‍ കടല്‍ഭിത്തി നിര്‍മ്മാണത്തിനടക്കം ഉപയോഗിക്കാനുള്ള സാധ്യതകളാണ് സര്‍ക്കാര്‍ തേടുന്നത്.

Follow Us On Helo, Facebook, Telegram. Subscribe to Our Youtube Channel
You might also like

Comments are closed.