Nature

 മ​ല​യാ​റ്റൂ​ര്‍ പാറമട സ്ഫോടനം; മാനേജറും നടത്തിപ്പുകാരനും അറസ്റ്റിൽ 

കാ​ല​ടി: മ​ല​യാ​റ്റൂ​രി​ലെ പാ​റ​മ​ട​ക്ക്​ സ​മീ​പ​ത്തെ കെ​ട്ടി​ട​ത്തി​ലു​ണ്ടാ​യ വെ​ടി​മ​രു​ന്ന് സ്ഫോ​ട​ന​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് പാ​റ​മ​ട ന​ട​ത്തി​പ്പു​കാ​ര​നെ​യും മാ​നേ​ജ​റെ​യും പൊ​ലീ​സ് അറസ്റ്റ് ചെയ്തു . പാ​റ​മ​ട ന​ട​ത്തി​പ്പു​കാ​ര​ന്‍ നീ​ലീ​ശ്വ​രം സ്വ​ദേ​ശി ബെ​ന്നി പു​ത്തേ​ന്‍ (52), മാ​നേ​ജ​ര്‍ ന​ടു​വ​ട്ടം എ​ട്ട​ടി​യി​ല്‍ സ​ന്തോ​ഷ് (40) എ​ന്നി​വ​രെ​യാ​ണ് അറസ്റ്റ് ചെയ്തത് .

അ​ല​ക്ഷ്യ​മാ​യി വെ​ടി​മ​രു​ന്നു​ക​ള്‍ കൈ​കാ​ര്യം ചെ​യ്ത​തി​നും മ​നഃ​പൂ​ര്‍​വ​മ​ല്ലാ​ത്ത ന​ര​ഹ​ത്യ​ക്കു​മാ​ണ് ഇ​വ​ര്‍​ക്കെ​തി​രെ കേ​സ് എ​ടു​ത്തി​രി​ക്കു​ന്ന​ത്. സ്ഫോ​ട​ക വ​സ്തു​ക്ക​ള്‍ മാ​ഗ​സി​നി​ല്‍ സൂ​ക്ഷി​ക്ക​ണ​മെ​ന്ന ഉ​ത്ത​ര​വ് മ​റി​ക​ട​ന്ന് ആ​യി​ര​ത്തി​യ​ഞ്ഞൂ​റോ​ളം ഡി​റ്റ​ണേ​റ്റ​ര്‍, മു​ന്നൂ​റ്റി​യ​മ്ബ​തോ​ളം ജ​ലാ​റ്റി​ന്‍ സ്​​റ്റി​ക്കു​ക​ള്‍ എ​ന്നി​വ ജോ​ലി​ക്കാ​ര്‍ താ​മ​സി​ക്കു​ന്ന വീ​ട്ടി​ലാ​ണ് സൂ​ക്ഷി​ച്ചി​രു​ന്ന​െ​ത​ന്ന് പൊ​ലീ​സ് പ​റ​ഞ്ഞു . മാ​നേ​ജ​ര്‍​മാ​രി​ല്‍ ഒ​രാ​ളാ​യ ന​ടു​വ​ട്ടം ഈ​ട്ടു​ങ്ങ​പ്പ​ടി ര​ഞ്ജി​ത് (32), സ്ഫോ​ട​ക വ​സ്തു​ക്ക​ള്‍ സൂ​ക്ഷി​ക്കു​ന്ന സ്ഥ​ല​ത്തു​നി​ന്ന്​ ഇ​വ പാ​റ​മ​ട​ക​ളി​ലേ​ക്ക് എ​ത്തി​ച്ചി​രു​ന്ന ന​ടു​വ​ട്ടം ചെ​റു​കു​ന്ന​ത്ത് വീ​ട്ടി​ല്‍ സ​ന്ദീ​പ് എ​ന്ന അ​ജേ​ഷ് (34) എ​ന്നി​വ​രെ​യാ​ണ് ക​ഴി​ഞ്ഞ ദി​വ​സം പിടികൂടിയത് .

സ്ഫോ​ട​ക വ​സ്തു​ക്ക​ള്‍ പൊ​ട്ടി​ത്തെ​റി​ച്ച്‌ ത​മി​ഴ്നാ​ട് സേ​ലം സ്വ​ദേ​ശി പെ​രി​യ​ണ്ണ​ന്‍ ല​ക്ഷ്മ​ണ​ന്‍ (40), ക​ര്‍​ണാ​ട​ക ചാ​മ​രാ​ജ് ന​ഗ​ര്‍ സ്വ​ദേ​ശി ഡി. ​നാ​ഗ (34) എ​ന്നി​വ​ര്‍ മ​രി​ച്ചി​രു​ന്നു. ക​ഴി​ഞ്ഞ തി​ങ്ക​ളാ​ഴ്ച പു​ല​ര്‍​ച്ച 3.30 നാ​യി​രു​ന്നു അ​പ​ക​ടം.

Follow Us On Helo, Facebook, Telegram. Subscribe to Our Youtube Channel
You might also like

Leave A Reply

Your email address will not be published.