Nature

ബോ​​​ളി​​​വു​​​ഡി​​​ലെ ഇ​​​തി​​​ഹാ​​​സ​​​താരം രാജ്കപൂറിന്‍റെ വീട് പൗൈതൃകമന്ദിരമാക്കുന്നു

പെ​​​ഷ​​​വാ​​​ര്‍ : ബോ​​​ളി​​​വു​​​ഡി​​​ലെ ഇ​​​തി​​​ഹാ​​​സ​​​താ​​​ര​​​ങ്ങ​​​ളാ​​​യ രാ​​​ജ്ക​​​പൂ​​​റി​​​ന്‍റെ​​​യും ദി​​​ലീ​​​പ് കു​​​മാ​​​റി​​​ന്‍റെ​​​യും കു​​​ടും​​​ബ​​​വീ​​​ടു​​​ക​​​ള്‍ പൗൈതൃകമന്ദിരമാക്കുന്നു. പാ​​​ക്കി​​​സ്ഥാ​​​നി​​​ലെ ഖൈ​​​ബ​​​ര്‍-​​​പ​​​ക്തു​​​ണ്‍​​​ഖ്വ സ​​​ര്‍​​​ക്കാ​​​രി​​​ന്‍റെ ആണ് തീ​​​രു​​​മാ​​​നം . ഏ​​​തു​​​സ​​​മ​​​യ​​​ത്തും നി​​​ലം​​​പൊ​​​ത്താ​​​വു​​​ന്ന നി​​​ല​​​യി​​​ലു​​​ള്ള കെ​​​ട്ടി​​​ട​​​ങ്ങ​​​ള്‍ വാ​​​ങ്ങു​​​ന്ന​​​തി​​​നു​​​ള്ള തു​​​ക ഖൈ​​​ബ​​​ര്‍ പ​​​ക്തൂ​​​ണ്‍​​​ഖ്വ​​​യി​​​ലെ പു​​​രാ​​​വ​​​സ്തു വ​​​കു​​​പ്പ് അ​​​നു​​​വ​​​ദി​​​ച്ചു​​​ക​​​ഴി​​​ഞ്ഞു . പെ​​​ഷ​​​വാ​​​ര്‍ ന​​​ഗ​​​ര​​​ത്തി​​​ല്‍ സ്ഥി​​​തി​​​ചെ​​​യ്യു​​​ന്ന ഈ കെ​​​ട്ടി​​​ട​​​ങ്ങ​​​ള്‍ പൈ​​​തൃ​​​ക​​​സ്മാ​​​ര​​​ക​​​ങ്ങ​​​ളാ​​​യി പ്ര​​​ഖ്യാ​​​പി​​​ക്കു​​​ക​​​യും ചെ​​​യ്തു .

പെ​​​ഷ​​​വാ​​​റി​​​ലെ ച​​​രി​​​ത്ര​​​മു​​​റ​​​ങ്ങു​​​ന്ന ക്വി​​​സ ഖ​​​വാ​​​നി ബ​​​സാ​​​റി​​​ലാ​​​ണ് രാ​​​ജ് ക​​​പൂ​​​റി​​​ന്‍റെ കു​​​ടും​​​ബ​​​ഭ​​​വ​​​നം . 1918നും 22​​​നും ഇ​​​ട​​​യി​​​ല്‍ രാ​​​ജ്ക​​​പൂ​​​റി​​​ന്‍റെ മു​​​ത്ത​​​ച്ഛ​​​ന്‍ ബ​​​ശേ​​​ശ്വ​​​ര്‍​​​നാ​​​ഥ് ക​​​പൂ​​​റാ​​​ണ് കെ​​​ട്ടി​​​ടം നി​​​ര്‍​​​മി​​​ച്ച​​​ത്. രാ​​​ജ്ക​​​പൂ​​​റും അ​​​മ്മാ​​​വ​​​ന്‍ ത്രി​​​ലോ​​​ക് ക​​​പൂ​​​റും ജ​​​നി​​​ച്ച​​​ത് ഇ​​​വി​​​ടെ​​​യാ​​​ണ് .

Follow Us On Helo, Facebook, Telegram. Subscribe to Our Youtube Channel
You might also like

Leave A Reply

Your email address will not be published.