Nature

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിക്കുനേരെ ലൈംഗികാതിക്രമം;ബന്ധു അറസ്റ്റില്‍

നെടുമങ്ങാട് : പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിക്കുനേരെ ലൈംഗികാതിക്രമത്തിന് വിധേയമാക്കിയ സംഭവത്തിൽ ബന്ധു അറസ്റ്റിൽ . പനവൂര്‍ എസ്.എന്‍ പുരം വാര്‍ഡ് കുളപ്പാറ കുന്നുംപൂറത്ത് വീട്ടില്‍ എസ്.രാജീവിനെ (37) ആണ് അറസ്റ്റ് ചെയ്തത് .

അപ്പുപ്പന്റെയും അമ്മുമ്മയുടേയും സംരക്ഷണയില്‍ കഴിഞ്ഞിരുന്ന പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ വീട്ടില്‍ ആളില്ലാത്ത സമയത്ത് ലൈംഗികാതിക്രമത്തിനു വിധേയമാക്കുകയായിരുന്നു . എസ്.ഐ സുനില്‍ ഗോപി, എ.എസ്.ഐ മാരായ എസ്.പി ഷിബു, ഫ്രാങ്ക്ളിന്‍, മഹേഷ്, നജീബ്, സുലൈമാന്‍ എന്നിവരാണ് പ്രതിയെ അറസ്റ്റു ചെയ്തത് . കോടതിയില്‍ ഹാജരാക്കിയ ശേഷം ഇയാളെ റിമാന്‍ഡ് ചെയ്തു .

Follow Us On Helo, Facebook, Telegram. Subscribe to Our Youtube Channel
You might also like

Leave A Reply

Your email address will not be published.