Nature
Times Kerala
News|Events|Travel & Tourism|Entertainment|Health|

വാ​നും ബ​സും കൂ​ട്ടി​യി​ടിച്ച് അപകടം ;‌ മൂന്ന് പേര്‍ മരിച്ചു 

കാ​ണ്‍​പൂ​ര്‍: വാ​നും ബ​സും കൂ​ട്ടി​യി​ടിച്ചുണ്ടായ അപകടത്തിൽ മൂന്ന് പേര്‍ മരിച്ചു . കാ​ണ്‍​പൂ​രി​ലെ ക​ണ്ണൗ​ജ് പ്ര​ദേ​ശ​ത്തെ ജ​ലാ​ല്‍​പു​രി​ലായിരുന്നു വാഹനാപകടം നടന്നത് . സം​ഭ​വ​ത്തി​ല്‍ നാല് പേര്‍ക്ക് ഗുരുതരമായി പരിക്കേറ്റു . ബില്ലോര്‍ പ്രദേശത്തെ ബല്‍റാം നഗര്‍ സ്വദേശികളായ ഒരു കുടുംബത്തിലെ എല്ലാ അംഗങ്ങളും ബന്ധുവിന്റെ ശവസംസ്കാര ചടങ്ങില്‍ പങ്കെടുത്ത് ഫറൂഖാബാദില്‍ നിന്ന് മടങ്ങുമ്പോഴായിരുന്നു അപകടം.

ജലാല്പൂര്‍ ഏരിയയിലൂടെ കടന്നുപോകവെ ഇവർ സഞ്ചരിച്ച വാഹനം യുപി‌എസ്‌ആര്‍‌ടി‌സി ബസുമായി കൂട്ടിയിടിക്കുകയായിരുന്നു. അപകടത്തിൽ മൂന്നു പേരും സംഭവസ്ഥലത്തുവെച്ചുതന്നെ മരിച്ചു . പരിക്കേറ്റ നാലുപേരെയും ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.  ബസിന്റെ നിയന്ത്രണം നഷ്ടപ്പെട്ട് വാനിലേക്ക് ഇടിച്ചുകയറുകായിരുന്നുവെന്നാണ് പ്രദേശവാസികള്‍ പറഞ്ഞത് . സംഭവത്തില്‍ മുഖ്യമന്ത്രി യോഗി ആദിത്യനാഥ് അനുശോചനം രേഖപ്പെടുത്തി. പരിക്കേറ്റവര്‍ക്ക് എല്ലാ സഹായവും നല്‍കാന്‍ നിര്‍ദ്ദേശം നൽകുകയും ചെയ്തു .

You might also like

Comments are closed.