തിരുവനന്തപുരം : യൂ ട്യൂബിലൂടെ സ്ത്രീകള്‍ക്കെതിരെ അശ്ലീല പരാമര്‍ശം നടത്തിയ ഡോ. വിജയ് പി നായരെ കഴിഞ്ഞ ദിവസം ഭാഗ്യലക്ഷ്മിയും സംഘവും കൈയ്യേറ്റം ചെയ്ത സംഭവത്തില്‍ പ്രതികരണവുമായി പി സി ജോര്‍ജ് എംഎല്‍എ രംഗത്ത് .
ഒരു സ്ത്രീകളോടും താന്‍ ഇതുവരെ മോശമായി പെരുമാറിയിട്ടില്ല . എന്നാല്‍ തെറ്റ് ചെയ്താല്‍ സ്ത്രീ പുരുഷ വ്യത്യാസം കാണിക്കാറില്ല . ഓരോ ദിവസവും രാവിലെ നിരവധി സ്ത്രീകളാണ് എന്റെ അടുത്ത് നിവേദനവുമായി എത്തുന്നത് . അവരും ഒറ്റക്കല്ലേ വരുന്നത്. എന്നിട്ടും ഇന്നേവരെ ഒരു സ്ത്രീ പോലും എനിക്കെതിരെ പരാതി പറഞ്ഞിട്ടില്ല. ഇതുപോലുള്ള ആളുകള്‍ക്ക് അടി കൊടുക്കണമെന്നതുതന്നെയാണ് എന്റെയും അഭിപ്രായം. പക്ഷെ മഷി ഒഴിക്കലും ചീത്ത വിളിക്കലും എല്ലാം തെറ്റാണ്. സ്ത്രീകള്‍ ഇത്തരത്തില്‍ ചീത്ത വിളിക്കാന്‍ പാടില്ല. ഈ സ്ത്രീകളുടെ ഭര്ത്താക്കന്മാരാണ് അയാളെ അടിച്ചിരുന്നതെങ്കില്‍ താന്‍ കയ്യടിക്കുമായിരുന്നു. സ്ത്രീകള്‍ ആയുധമെടുക്കേണ്ട പി സി ജോര്‍ജ് പറഞ്ഞു .
ഒരു ചാനല്‍ ചര്‍ച്ചയിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത് . ഭാരതത്തില്‍ സ്ത്രീകള്‍ സീതാദേവികളാണ് . അവര്‍ നല്കിയ പരാതിയില്‍ കേസെടുക്കാത്ത പോലീസുകാരെയാണ് കുറ്റം പറയേണ്ടതെന്നും പി സി ജോര്‍ജ് കൂട്ടിച്ചേർത്തു .
Comments are closed.