Times Kerala

പ്രണയവിവാഹത്തിന്റെ തുടർച്ച :രണ്ടു സ്ത്രീകളെ വെട്ടി കൊന്നു

 
പ്രണയവിവാഹത്തിന്റെ തുടർച്ച :രണ്ടു സ്ത്രീകളെ വെട്ടി കൊന്നു

ചെന്നൈ: തിരുനെൽവേലി ജില്ലയിലെ നാങ്കുനേരിയിൽ ഒരുസംഘം ആളുകൾ ചേർന്ന് രണ്ട് സ്ത്രീകളെ വീട്ടിൽക്കയറി വെട്ടിക്കൊലപ്പെടുത്തി. മരുകൽകുറിച്ചി ഗ്രാമത്തിൽ താമസിക്കുന്ന എ. ഷണ്മുഖത്തായി (50), എസ്. ശാന്തി (45) എന്നിവരാണ് മരിച്ചത്. കഴിഞ്ഞവർഷം നടന്ന ഒരു പ്രണയവിവാഹത്തിന്റെ തുടർപ്രതികാരമായാണ് ഈ കൊലപാതകങ്ങളെന്നാണ് പോലീസ് സംശയിക്കുന്നത്.

Related Topics

Share this story