Times Kerala

ഭാഗ്യലക്ഷ്മിക്ക് നന്ദി അറിയിച്ച് സുഗതകുമാരി

 
ഭാഗ്യലക്ഷ്മിക്ക് നന്ദി അറിയിച്ച് സുഗതകുമാരി

 

തിരുവനന്തപുരം: യൂ ട്യൂബിലൂടെ സ്ത്രീ വിരുദ്ധ പരാമര്‍ശം നടത്തിയതിന് ഡോ. വിജയ് പി. നായരെ കൈയേറ്റം ചെയ്ത സംഭവത്തില്‍ ഭാഗ്യലക്ഷ്മിയെയും സംഘത്തെയും പിന്തുണച്ച്‌ പ്രശസ്ത എഴുത്തുകാരി സുഗതകുമാരി.സംഭവത്തെ തുടർന്നു രാഷ്ട്രീയ ,സാംസ്‌കാരിക, കല മേഖലയിൽ നിന്നുള്ള പലരും അഭിപ്രായം രേഖപ്പെടുത്തി.

‘ഭാഗ്യലക്ഷ്മിയോട് നന്ദി പറയുന്നു. എന്റെ മാത്രമല്ല, നാട്ടിലെ സ്ത്രീകളുടെ അഭിനന്ദനം, നന്ദി, സ്‌നേഹം എല്ലാം അറിയിക്കുന്നു. കാരണം ഞങ്ങള്‍ക്കെല്ലാം വേണ്ടിയാണ് ഭാഗ്യലക്ഷ്മി അങ്ങനെയൊരു കൃത്യം ചെയ്തത്. പെണ്ണുങ്ങള്‍ നിയമം കൈയ്യിലെടുത്തു പോകും. പൊലീസ് എന്തെങ്കിലും ചെയ്യും, എന്ന് നോക്കിക്കൊണ്ടിരുന്നിട്ട് ഒരു ഫലവുമില്ല. കൂടുതല്‍ കൂടുതല്‍ പേര്‍ അശ്ലീലം പറഞ്ഞുകൊണ്ടേയിരിക്കും. നിയമം കൈയ്യിലെടുക്കാന്‍ പെണ്ണുങ്ങള്‍ മുന്നോട്ടുവന്നിരിക്കുന്നു എന്നൊരു തോന്നല്‍ ഉണ്ടാകുന്നതില്‍ യാതൊരു ദോഷവുമില്ല. ശക്തമായ വകുപ്പുകള്‍ ചേര്‍ത്ത് കേസെടുക്കേണ്ടതുണ്ട്. ഭാഗ്യലക്ഷ്മിക്കും കൂടെയുണ്ടായിരുന്നവര്‍ക്കും എന്തെങ്കിലും കേസ് വന്നാലും ഞങ്ങള്‍ സഹിക്കും’, സുഗതകുമാരി പറഞ്ഞു.

സ്ത്രീകള്‍ക്കെതിരായ അധിക്ഷേപങ്ങള്‍ ഒരു നിയന്ത്രണവുമില്ലാതെ തുടരുമ്പോള്‍ നിയമം കൈയ്യിലെടുക്കാന്‍ പെണ്ണുങ്ങള്‍ മുന്നോട്ടു വന്നിരിക്കുന്നു എന്നൊരു തോന്നല്‍ ഉണ്ടാകുന്നതില്‍ യാതൊരു ദോഷവുമില്ലെന്ന് സുഗതകുമാരി.

Related Topics

Share this story