Nature

മാനസിക വൈകല്യമുള്ള യുവതിയെ പീഡിപ്പിച്ച സംഭവം; മൂന്നുപേർ അറസ്റ്റിൽ

കണ്ണൂർ: ശ്രീകണ്ഠപുരത്ത് മാനസിക വൈകല്യമുള്ള യുവതിയെ പീഡിപ്പിച്ച സംഭവത്തിൽ മൂന്നു പേർ അറസ്റ്റിൽ. ചെങ്ങളായി സ്വദേശികളായ സിയാദ്, ബാദുഷ, ആബുബക്കർ എന്നിവരാണ് അറസ്റ്റിലായത്. പ്രതികൾ മൂന്നു പേരും സുഹൃത്തുക്കളാണ്.

ഇന്നലെയായിരുന്നു സംഭവം. വീട്ടിലേക്കുള്ള സാധനങ്ങൾ വാങ്ങാൻ കടയിലേക്ക് പോയതായിരുന്നു പെൺകുട്ടി. കടയിൽ നിന്നു വീട്ടിലേക്ക് മടങ്ങാൻ തുടങ്ങിയ സമയത്ത് പ്രതികളിൽ ഒരാൾ ബൈക്കിൽ എത്തി പെൺകുട്ടിയെ വിജനമായ സ്ഥലത്ത് എത്തിച്ചു. അവിടെ വെച്ച് ആബൂബക്കറും, സിയാദും, ബാദുഷയും ചേർന്ന് പെൺകുട്ടിയെ പീഡിപ്പിക്കുകയായിരുന്നു.

അസ്വസ്ഥതകൾ പ്രകടിപ്പിച്ച പെൺകുട്ടിയോട് വീട്ടുകാർ കാര്യം അന്വേഷിച്ചപ്പോഴാണ് പീഡന വിവരം അറിയുന്നത്. അറസ്റ്റ് ചെയ്ത പ്രതികളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

 

Follow Us On Helo, Facebook, Telegram. Subscribe to Our Youtube Channel
You might also like

Leave A Reply

Your email address will not be published.