ബെയ്ജിങ്: ചൈനയിലെ കല്‍ക്കരി ഖനിയില്‍ മാരക വിഷവാതകമായ കാര്‍ബണ്‍ മോണോക്‌സൈഡ് ശ്വസിച്ച് 16 മരണം. ദക്ഷിണകിഴക്കന്‍ ചൈനയിലെ ചോന്ഗ്ക്വിന്‍ മുനിസിപ്പാലിറ്റിയില്‍ ഇന്ന് പുലര്‍ച്ചെ 12:30 ഓടെയാണ് അപകടം ഉണ്ടായത്. സംഭവ സമയം 17 ഖനി തൊഴിലാളികള്‍ ഭൂമിക്കടിയില്‍ ഉണ്ടായിരുന്നു.
സ്വകാര്യ കമ്പനിയുടെ കീഴിലുള്ള ഖനിയിലാണ് ഞായറാഴ്ച ഉച്ചയോടെ അപകടമുണ്ടായതെന്ന് ജില്ലാ ഭരണകൂടം അറിയിച്ചു. ചൈനയില്‍ കല്‍ക്കരി ഖനികളില്‍ അപകടം നിത്യ സംഭവം ആണ്.അപകട വിവരമറിഞ്ഞതോടെ 75 അംഗ രക്ഷാസൈനികരും 30 ആരോഗ്യ പ്രവര്‍ത്തകരും ഖനിയിലെത്തിയതായി സിന്‍ഹുവ വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു.
Comments are closed.