Times Kerala

ഫലം അറിയുന്നതിന് മുൻപ് ചൈന വാക്‌സിൻ വിതരണം ആരംഭിച്ചതായി റിപോർട്ടുകൾ 

 
ഫലം അറിയുന്നതിന് മുൻപ് ചൈന വാക്‌സിൻ വിതരണം ആരംഭിച്ചതായി റിപോർട്ടുകൾ 

ബീജിങ്: കോവിഡ് മഹാമാരിക്കെതിരെ വാക്‌സിന്‍ വികസിപ്പിക്കാനുള്ള നിതാന്ത പരിശ്രമത്തിലാണ് ലോകരാഷ്ട്രങ്ങള്‍. പല വാക്‌സിനുകളും അവസാനഘട്ട പരീക്ഷണത്തിലെത്തിയെങ്കിലും  പൂര്‍ണമായും സുരക്ഷിതവും ഫലപ്രദവുമായ വാക്‌സിന് ഇതുവരെ ലോകാരോഗ്യസംഘടന അംഗീകാരം നല്‍കിയിട്ടില്ല.സര്‍ക്കാര്‍ സ്ഥാപനങ്ങളിലെ ജീവനക്കാര്‍ക്ക്‌ നിര്‍ബന്ധിച്ചാണ് വാക്‌സിന്‍ ഡോസ് നല്‍കാന്‍ തയ്യാറാകുന്നതെന്നും റിപ്പോര്‍ട്ടുകളുണ്ട്.

ഡബ്ല്യൂ എച്ച  ഓ യുമായി സഹകരിക്കുമോ എന്ന കാര്യത്തിൽ  രാജ്യം ഇതുവരെ തീരുമാനം എടുത്തിട്ടില്ല എന്നാണ് പുറത്തു വരുന്ന വിവരങ്ങൾ.ഇനിയും കൂടുതല്‍ ആളുകള്‍ക്ക് വാക്‌സിന്‍ നല്‍കാനുള്ള ശ്രമത്തിലാണ് ചൈനീസ് ഉദ്യോഗസ്ഥര്‍. ഇപ്പോള്‍ വിതരണം ചെയ്യുന്ന വാക്‌സിന്‍ സുരക്ഷിതവും ഫലപ്രദവുമാണെന്ന  വരും ദിവസങ്ങളില്‍ തെളിയിക്കപ്പെടുമെന്നാണ് വാക്‌സിന്‍ വിതരണ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്ന ഉദ്യോഗസ്ഥര്‍ അവകാശപ്പെടുന്നത്.

Related Topics

Share this story