Times Kerala

മൂന്ന് കാർഷിക ബില്ലുകളിലും രാഷ്‌ട്രപതി ഒപ്പു വെച്ചു‌

 
മൂന്ന് കാർഷിക ബില്ലുകളിലും രാഷ്‌ട്രപതി ഒപ്പു വെച്ചു‌

ന്യൂഡല്‍ഹി: മൂന്ന് കാര്‍ഷിക ബില്ലുകളിലും ഒപ്പു വെച്ച്‌ രാഷ്‌ട്രപതി രാംനാഥ് കോവിന്ദ്. കാര്‍ഷികവിള വിപണന വാണിജ്യ പ്രോത്സാഹന ബില്ല് 2020, വിള ശാക്തീകരണവും സംരക്ഷണവും ലക്ഷ്യമിടുന്ന കാര്‍ഷിക ശാക്തീകരണ സംരക്ഷണ ബില്ല് 2020, അവശ്യ സാധന നിയമ ഭേദഗതി ബില്ല് 2020 എന്നീ മൂന്ന് ബില്ലുകളാണ് രാഷ്ട്രപതി ഒപ്പു വെച്ചതോടെ നിയമമായിരിക്കുന്നത്.എന്നാൽ ബില്ലിന് എതിരെ വൻ  പ്രതിഷേധമാണ് അലയടിക്കുന്നത്.

പ്രതിപക്ഷത്തിന്റെ പ്രതിഷേധങ്ങള്‍ വകവെയ്ക്കാതെയാണ് ബില്ലുകള്‍ രാഷ്‌ട്രപതി രാംനാഥ് കോവിന്ദ് അംഗീകരിച്ചത്.കാര്‍ഷിക വിളകള്‍ക്ക് മികച്ച വില ഉറപ്പാക്കുമെന്ന് മാത്രമല്ല കര്‍ഷകരെ ചൂഷണം ചെയ്യുന്നത് ഒഴിവാക്കാനും സഹായിക്കുന്നവയാണ് പുതിയ ബില്ലുകളെന്ന് നേരത്തെ കേന്ദ്രം അറിയിച്ചിരുന്നു.

Related Topics

Share this story