Times Kerala

സ്ത്രീകളെ അപമാനിക്കുന്നവർക്കു എതിരെ കർശന നടപടി

 
സ്ത്രീകളെ അപമാനിക്കുന്നവർക്കു എതിരെ കർശന നടപടി

തിരുവനന്തപുരം :സ്ത്രീകൾക്കെതിരായിട്ടുള്ള ഒരുതരത്തിലുള്ള അക്രമവും പ്രോത്സാഹിപ്പിക്കില്ലെന്ന് മന്ത്രി കെ കെ ശൈലജ.സ്തീകളെ അപമാനിച്ച് പണം കണ്ടെത്താൻ നടത്തുന്ന ശ്രമങ്ങളെ സർക്കാർ ഒരു തരത്തിലും അനുവദിക്കില്ല. ഇത്തരം ആൾക്കാർക്കെതിരെ പൊതുസമൂഹമാകെ മുന്നോട്ട് വരേണ്ടതാണെന്നും മന്ത്രി പറഞ്ഞു.

സമൂഹ മാധ്യമങ്ങളിലൂടെ സ്ത്രീകളെ അപമാനിച്ചാൽ സർക്കാർ ഒരിക്കലും നോക്കിനിൽക്കില്ല. ഇത്തരക്കാർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്നും മന്ത്രി ഫേസ്ബുക്കിലൂടെ അറിയിച്ചു.നമ്മുടെ കുടുംബാംഗങ്ങളെ പറ്റി ആരെങ്കിലും പറഞ്ഞാലുണ്ടാകുന്ന അതേ വേദനയോടെ എല്ലാവരും ഇത് കാണണം.

Related Topics

Share this story