Times Kerala

‘ഡോക്ടർ’ വിജയ് പി. നായര്‍ മൊത്തത്തിൽ ഉഡായിപ്പ്.? അംഗീകൃത ക്ലിനിക്കൽ സൈക്കോളജിസ്റ്റ് അല്ല, രജിസ്‌ട്രേഷനും ഇല്ല; പരാതി നല്‍കാനൊരുങ്ങി മനഃശാസ്ത്ര വിദഗ്ധരും

 
‘ഡോക്ടർ’ വിജയ് പി. നായര്‍ മൊത്തത്തിൽ ഉഡായിപ്പ്.? അംഗീകൃത ക്ലിനിക്കൽ സൈക്കോളജിസ്റ്റ് അല്ല, രജിസ്‌ട്രേഷനും ഇല്ല; പരാതി നല്‍കാനൊരുങ്ങി മനഃശാസ്ത്ര വിദഗ്ധരും

തിരുവനന്തപുരം: യുട്യൂബ് വഴി അശ്ലീല പ്രചാരണം നടത്തുകയും, സ്ത്രീകളെ അവഹേളിക്കുകയും ചെയ്ത വിജയ് പി നായരെന്നയാളെ പ്രമുഖ ഡബ്ബിങ് ആർട്ടിസ്റ്റായ ഭാഗ്യലക്ഷ്മിയുടെ നേതൃത്വത്തിൽ കഴിഞ്ഞ ദിവസം കരി ഓയിൽ പ്രയോഗിക്കുകയും, മർദിക്കുകയും ചെയ്തിരുന്നു. ഇപ്പോളിതാ കഥാ നായകനായ ‘ഡോക്ടർ’ വിജയ് പി. നായർക്കെതിരേ കൂടുതൽ തെളിവുകൾ പുറത്ത് വന്നിരിക്കുകയാണ്. ക്ലിനിക്കൽ സൈക്കോളജിസ്റ്റാണെന്ന് അവകാശപ്പെടുന്ന വിജയ് പി. നായർ അംഗീകൃത ക്ലിനിക്കൽ സൈക്കോളജിസ്റ്റായി രജിസ്റ്റർ ചെയ്തവരുടെ പട്ടികയിൽ ഇല്ലെന്ന റിപ്പോർട്ടാണ് ഇപ്പോൾ പുറത്ത് വരുന്നത്. മാതൃഭൂമിയാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തിരിക്കുന്നത്.

ക്ലിനിക്കൽ സൈക്കോളജിസ്റ്റാണെന്ന് അവകാശപ്പെടുന്ന വിജയ് പി. നായർ അംഗീകൃത ക്ലിനിക്കൽ സൈക്കോളജിസ്റ്റായി രജിസ്റ്റർ ചെയ്തവരുടെ പട്ടികയിൽ ഇല്ലെന്നും ഇന്ത്യൻ അസോസിയേഷൻ ഓഫ് ക്ലിനിക്കൽ സൈക്കോളജിസ്റ്റ്സിന്റെ അംഗമല്ലെന്നും അസോസിയേഷൻ കേരള റീജിയൺ ജന. സെക്രട്ടറി ഡോ. വി. ബിജി വെളിപ്പെടുത്തിയതായാണ് മാതൃഭൂമിയുടെ റിപ്പോർട്ട്.

മാത്രമല്ല, സംഭവത്തിൽ റിഹാബിലിറ്റേഷൻ കൗൺസിലിനും സംസ്ഥാന സർക്കാരിനും പരാതി നൽകുമെന്നും ഇതിൽ നടപടിയുണ്ടായില്ലെങ്കിൽ മറ്റു നിയമവഴികൾ തേടുമെന്നും ഡോ. വി. ബിജി വ്യക്തമാക്കിയതായും മാതൃഭൂമി റിപ്പോർട്ട് ചെയ്യുന്നു.

മാനസികാരോഗ്യ സംരക്ഷണ നിയമപ്രകാരം മനഃശാസ്ത്രത്തിൽ ബിരുദാനന്തര ബിരുദവും ഇതിനു ശേഷം രണ്ട് വർഷം ക്ലിനിക്കൽ സൈക്കോളജിയിലെ അംഗീകൃത എം.ഫിൽ പഠനവും പൂർത്തീകരിച്ച് റിഹാബിലിറ്റേഷൻ കൗൺസിൽ ഓഫ് ഇന്ത്യയിൽ രജിസ്റ്റർ ചെയ്തവരാണ് അംഗീകൃത ക്ലിനിക്കൽ സൈക്കോളജിസ്റ്റ്. എന്നാൽ വിജയ് പി. നായർക്ക് ഇത്തരമൊരു രജിസ്ട്രേഷനും ഇല്ലെന്നാണ് കണ്ടെത്തലെന്നും റിപ്പോർട്ടിൽ പറയുന്നു.

Related Topics

Share this story