Nature
Times Kerala
News|Events|Travel & Tourism|Entertainment|Health|

പ്രവാസികള്‍ക്ക് 7 ദിവസം ക്വാറന്റീന്‍ മതിയെന്ന് സര്‍ക്കാര്‍

പ്രവാസികള്‍ക്കും ഏഴു ദിവസം ക്വാറന്റീന്‍ മതിയെന്ന് സര്‍ക്കാര്‍. ഏഴു ദിവസത്തിനുശേഷം കോവിഡ് ടെസ്റ്റ് നടത്തി ഫലം നെഗറ്റീവായാല്‍ ക്വാറന്റീന്‍ അവസാനിപ്പിക്കാം. ടെസ്റ്റിന് വിധേയരാകാത്തവര്‍ 14 ദിവസം ക്വാറന്റീന്‍ പൂര്‍ത്തിയാക്കണം. നേരത്തെ സംസ്ഥാനത്തിന് പുറത്തു നിന്നെത്തുന്നവര്‍ക്ക് ക്വാറന്റീന്‍ ഏഴു ദിവസമാക്കി ചീഫ് സെക്രട്ടറി ഉത്തരവിറക്കിയിരുന്നു. ഇതില്‍ പ്രത്യേകം പരാമര്‍ശിക്കാതിരുന്നതിനാല്‍ പ്രവാസികളുടെ കാര്യം വ്യക്തമാക്കി പുതിയ ഉത്തരവിറക്കി.

കോവിഡ് വ്യാപനം നിയന്ത്രണാതീതമായാല്‍ എല്ലാം പൂട്ടിയിടേണ്ടി വരുമെന്ന് ആരോഗ്യമന്ത്രിയുടെ മുന്നറിയിപ്പ്. ചെറുപ്പക്കാര്‍ക്ക് കോവിഡ് വരില്ലെന്ന മിഥ്യാധാരണ വേണ്ടെന്നും മന്ത്രി പറഞ്ഞു. ചികില്‍സയിലുളള രോഗികള്‍ പതിനായിരത്തോടടുത്ത തിരുവനന്തപുരത്ത് ഐ സി യു കിടക്കകള്‍ക്ക് ക്ഷാമം. കടുത്ത നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തണമെന്ന് ജില്ലാ ഭരണകൂടം സര്‍ക്കാരിനോട് ആവശ്യപ്പെട്ടു.

പ്രതിദിന കണക്കുകള്‍ ഏഴായിരം കടന്ന് കുതിക്കുമ്പോള്‍ നിസാരമായി കാണരുതെന്നാണ് ആരോഗ്യമന്ത്രിയുടെ മുന്നറിയിപ്പ്. മരണമടഞ്ഞവര്‍ 72 ശതമാനവും അറുപതിന് മുകളില്‍ പ്രായമുളളവരാണെന്നും എന്നാല്‍, ബാക്കി 28 ശതമാനം ചെറുപ്പക്കാരാണെന്നും മന്ത്രി ഓര്‍മിപ്പിച്ചു. ആരോഗ്യ മേഖലയിലുളളവര്‍ ഈ ഘട്ടത്തില്‍ സമരം ചെയ്യരുതെന്നും മന്ത്രി പറഞ്ഞു.

You might also like

Comments are closed.