Times Kerala

മോഷണം പോയ ടാബ് ഒരു മണിക്കൂറിനുള്ളിൽ കണ്ടെത്തി ചങ്ങനാശേരി പോലീസ്

 
മോഷണം പോയ ടാബ് ഒരു മണിക്കൂറിനുള്ളിൽ കണ്ടെത്തി ചങ്ങനാശേരി പോലീസ്

ചങ്ങനാശ്ശേരി: ടാബ് മോഷണം പോയെന്ന പരാതി ലഭിച്ച്​ ഒരു മണിക്കൂറിനകം ടാബ് കണ്ടെത്തി ചങ്ങനാശേരി പോലീസ്. അരമനപ്പടി ഭാഗത്തുള്ള വീട്ടില്‍നിന്ന് വെള്ളിയാഴ്ച രാത്രി ഏഴുമണിയോടെയാണ് ടാബ് മോഷണം പോയത്.ശനിയാഴ്​ച​ രാവിലെയാണ് മോഷണവിവരം വീട്ടുകാര്‍ അറിയുന്നത്. തുടര്‍ന്ന് വീട്ടുകാർ ചങ്ങനാശ്ശേരി പൊലീസില്‍ പരാതി നല്‍ക്കുകയായിരുന്നു. പരാതിക്കാർ നൽകിയ സൂചനകളുടെ അടിസ്ഥാനത്തില്‍ ആളെ മനസ്സിലാക്കിയ പോലീസ് കുറിച്ചി സ്വദേശി 25 കാരന്റെ വീട്ടിലെത്തി ടാബ് കണ്ടെടുക്കുകയായിരുന്നു. എസ്.ഐ ഷമീര്‍ഖാന്റെ നേതൃത്വത്തില്‍ പൊലീസുകാരായ തോമസ് സ്​റ്റാന്‍ലി, ബര്‍ണബാസ്, സുപ്രഭ എന്നിവരായിരുന്നു കേസ് അന്വേഷിച്ചത്. അതേസമയം, കേസ് വേണ്ടെന്നായിരുന്നു പരാതിക്കാരുടെ നിലപാട്​. പിടിയിലായ യുവാവിന് മാനസിക പ്രശ്​നങ്ങളുണ്ടെന്നാണ് സൂചന.

Related Topics

Share this story