Times Kerala

നെട്ടൂരിലെ 19കാരന്റെ കൊലപാതകം: യുവതി അടക്കം മൂന്ന്​ പ്രതികൾകൂടി അറസ്​റ്റിൽ

 
നെട്ടൂരിലെ 19കാരന്റെ കൊലപാതകം: യുവതി അടക്കം മൂന്ന്​ പ്രതികൾകൂടി അറസ്​റ്റിൽ

നെ​ട്ടൂ​ർ: കഞ്ചാവ് മാഫിയകൾ തമ്മിലുണ്ടായ സംഘർഷത്തിനിടെ ഫ​ഹ​ദ് എന്ന യുവാവ് കൊല്ലപ്പെട്ട കേസിൽ മൂ​ന്നു​പ്ര​തി​ക​ൾ​കൂ​ടി അ​റ​സ്​​റ്റി​ലാ​യി. ജൂ​ലൈ 24ന് ​പ​ന​ങ്ങാ​ട് പൊ​ലീ​സ് മൂ​ന്ന​ര കി​ലോ ക​ഞ്ചാ​വ് പി​ടി​ച്ച കേ​സി​ൽ ര​ണ്ടാം പ്ര​തി​യാ​യി​രു​ന്ന പ​ന​ങ്ങാ​ട് ഒ​ല്ലാ​രി​ൽ റോ​ഡി​ൽ തി​ട്ട​യി​ൽ വീ​ട്ടി​ൽ നി​വ്യ (ശ്രു​തി -26), കാ​മു​ക​ൻ അ​ടി​മാ​ലി ആ​ന​ച്ചാ​ൽ സ്വ​ദേ​ശി ജാ​ൻ​സ​ൻ ജോ​സ് (24), അ​ടി​മാ​ലി മോ​ളേ​ത്ത്​ പു​ത്ത​ൻ​പു​ര​യി​ൽ വി​ഷ്ണു എം. ​സു​രേ​ന്ദ്ര​ൻ എ​ന്നി​വ​രാ​ണ് അ​റ​സ്​​റ്റി​ലാ​യ​ത്.22 പ്ര​തി​ക​ളാ​ണ് കേ​സി​ല്‍ ആ​കെ​യു​ള്ള​ത്. 19 പേ​രെ ഇ​തി​ന​കം അ​റ​സ്​​റ്റ്​ ചെ​യ്തു. അ​ന​ന്തു (കി​ച്ചു), ഈ​ശ്വ​ർ, ഉ​ണ്ണി എ​ന്നി​വ​രെ ഇ​നി പി​ടി​കൂ​ടാ​നു​ണ്ട്. പ​ന​ങ്ങാ​ട് ഇ​ൻ​സ്പെ​ക്ട​ർ എ. ​അ​ന​ന്ത​ലാ​ൽ, ഡാ​ൻ​സാ​ഫ് എ​സ്.​ഐ ജോ​സ​ഫ് സാ​ജ​ൻ, എ​സ്.​ഐ റി​ജി​ൻ എം. ​തോ​മ​സ് തു​ട​ങ്ങി​യ​വ​ർ ചേ​ർ​ന്നാ​ണ് പ്ര​തി​ക​ളെ അ​റ​സ്​​റ്റ്​ ചെ​യ്ത​ത്.

Related Topics

Share this story