Times Kerala

ശക്തമായി പ്രതികരിച്ചതിൽ സന്തോഷം; ഭാഗ്യലക്ഷ്മിക്ക് പിന്തുണയുമായി ആരോഗ്യമന്ത്രി കെ.കെ​. ശൈലജ ടീച്ചർ

 
ശക്തമായി പ്രതികരിച്ചതിൽ സന്തോഷം; ഭാഗ്യലക്ഷ്മിക്ക് പിന്തുണയുമായി ആരോഗ്യമന്ത്രി കെ.കെ​. ശൈലജ ടീച്ചർ

തിരുവനന്തപുരം: യൂ ട്യൂബിലൂടെ അധിക്ഷേപകരമായ പരാമർശങ്ങൾ നടത്തി സ്​ത്രീകളെ അപമാനിച്ച യൂട്യൂബർ വിജയ്.പി.​ നായർക്കെതിരെ ഡബ്ബിങ്​ ആർട്ടിസ്​റ്റ്​ ഭാഗ്യലക്ഷ്​മിയും കൂട്ടരും ശക്തമായി പ്രതികരിച്ചതിൽ സന്തോഷമുണ്ടെന്ന്​ ആരോഗ്യ മന്ത്രി കെ.കെ​. ശൈലജ.പ്രതികരിച്ചതിൽ താനവരെ അഭിനന്ദിക്കുകയാണ്​. അഅതിനായി അവർ സ്വീകരിച്ച മാർഗമെല്ലാം പിന്നീട്​ ചർച്ച ചെയ്യാം. അത്തരം വൃത്തികെട്ട ആളുകളെ മാറ്റി നിർത്താൻ സ്​ത്രീ-പുരുഷ വ്യത്യാസമില്ലാതെ സമൂഹം ഇടപെടണമെന്നും കെ.കെ. ശൈലജ വാർത്താസമ്മേളനത്തിൽ പറഞ്ഞു.അങ്ങേയറ്റം അശ്ലീലകരമായ പരാമർശങ്ങളാണ്​ വിജയ്​ പി. നായർ യൂ ട്യൂബ്​ ചാനലിലൂടെ നടത്തിയത്, അങ്ങേയറ്റം വൃത്തികെട്ട സമീപനമാണിത്​. നിർബന്ധമായും അയാൾ​ക്കെതിരെ കേസെടുക്കണം. ഇത്തരം വിഷയങ്ങൾക്കെതിരെ പ്രതികരിക്കുന്നത്​ തെറ്റല്ലെന്നും എന്നാൽ പ്രതികരണം ഏതറ്റം വരെ എന്നത്​ നിയമപരമായി തീരുമാനിക്കേണ്ടതാണെന്നും മന്ത്രി കൂട്ടിച്ചേർത്തു.

Related Topics

Share this story