സ്വന്തം ക്ലാസിലെ കുട്ടിയുടെ അമ്മയ്ക്ക് നഗ്ന സെൽഫി അയച്ച അദ്ധ്യാപകന്റെ പണി പോയി. കുട്ടിയുടെ പിതാവ് നൽകിയ പരാതിയിൽ അധ്യാപകനെ സ്കൂളിൽ നിന്നും അധികൃതർ പുറത്താക്കുകയായിരുന്നു. നടപടി. ബ്രിട്ടനിലെ നോർത്ത് വെയിൽസിലുള്ള പ്രൈമറി സ്കൂളിലാണ് സംഭവം. 56കാരനായ ക്ലൈവ് ബീറ്റി എന്ന അധ്യാപകനെതിരെയാണ് സ്കൂൾ അധികൃതർ നടപടിയെടുത്തത്.
പ്രൈമറി ക്ലാസിലെ വിദ്യാർത്ഥിയുടെ അമ്മയ്ക്കാണ് അദ്ധ്യാപകൻ നഗ്നനായി നിൽക്കുന്ന സെൽഫി അയച്ചത്. ‘ഐ ലവ് യുവർ മമ്മി’ എന്ന മെസേജും കുട്ടിക്ക് അയച്ചതായി അന്വേഷണത്തിൽ കണ്ടെത്തി. കുട്ടിയുടെ പിതാവാണ് പരാതിയുമായി സ്കൂളിൽ എത്തിയത്. അധ്യാപകൻ അയച്ച മൂന്ന് നഗ്ന സെൽഫികളും മെസേജുകളും അദ്ദേഹം സ്കൂൾ പ്രിൻസി പരാതിക്കൊപ്പം ഹാജരാക്കി. തുടർന്നാണ് അധ്യാപകനെ പുറത്താക്കിയത്.ഇയാൾക്കെതിരെ കൂടുതൽ നടപടിക്ക് കമ്മിറ്റി ശുപാർശ ചെയ്തിട്ടുണ്ട്.
Comments are closed.