Times Kerala

പ്ലസ് വൺ പ്രവേശനം: രണ്ടാം അലോട്ട്മെൻറ്​ പട്ടിക പ്രസിദ്ധീകരിച്ചു

 
പ്ലസ് വൺ പ്രവേശനം: രണ്ടാം അലോട്ട്മെൻറ്​ പട്ടിക പ്രസിദ്ധീകരിച്ചു

തിരുവനന്തപുരം: പ്ലസ് വൺ ഏകജാലക പ്രവേശനത്തിനായുള്ള രണ്ടാം അലോട്ട്മെൻറ് പട്ടിക പ്രസിദ്ധീകരിച്ചു. അപേക്ഷാർഥികൾക്ക് www.hscap.gov. in എന്ന ലിങ്കിൽ നിന്നും അലോട്ട്മെൻറ്​ സ്ലിപ് എടുക്കാം. സെപ്റ്റംബർ 28 മുതൽ ഒക്ടോബർ ആറ്​ വരെ കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് പ്രവേശനം നേടാം. രണ്ടാംഘട്ടത്തിൽ സ്ഥിര പ്രവേശനമാണ് നേടേണ്ടത്. ഈ ദിവസങ്ങളിൽ ഏകജാലക പ്രവേശനം, സ്പോർട്​സ്​ ക്വാട്ട പ്രവേശനം, കമ്യൂണിറ്റി ക്വാട്ട പ്രവേശനം, മനേജ്മെൻറ്​ ക്വാട്ട പ്രവേശനം എന്നിവ നടക്കുന്നുണ്ട്.

അതേസമയം, ഏതെങ്കിലും ഒരു ക്വാട്ടയിൽ ചേർന്നാൽ മറ്റു ക്വാട്ട കളിലെ അവസരം നഷ്​ടപ്പെടും. ഒരു ക്വാട്ടയിൽ ചേർന്ന് ടി.സി വാങ്ങി മറ്റു ക്വാട്ടയിൽ ചേരാൻ കഴിയില്ല. ഇക്കാര്യം വിദ്യാർഥികളും രക്ഷിതാക്കളും പ്രത്യേകം ശ്രദ്ധിക്കണം.ക്യാൻഡിഡേറ്റ് ലോഗിനിൽ ഫീ പേയ്‌മെൻറ്​ ലിങ്കിൽ ഫീസ് ഓൺലൈനായി അടക്കാൻ സൗകര്യമുണ്ട്. ഓൺലൈനായി അടക്കാൻ കഴിയാത്തവർക്ക് പ്രവേശനം നേടുന്ന സ്കൂളിൽ ഫീസ് അടയ്ക്കാം.

ഇതുവരെ അപേക്ഷിക്കാത്തവർക്കും, അപേക്ഷിച്ചിട്ട് പ്രവേശനം ലഭിക്കാത്തവർക്കും, തെറ്റായ അപേക്ഷകൾ നൽകി പ്രവേശനം നിരസിക്കപ്പെട്ടവർക്കും ഒക്ടോബർ ഒമ്പത്​ മുതൽ പുതുതായി അപേക്ഷിക്കാൻ അവസരമുണ്ട്.

Related Topics

Share this story