Times Kerala

ബാലഭാസ്കറിന്‍റെ മരണം; കലാഭവൻ സോബിയെ സി.ബി.ഐ വീണ്ടും നുണപരിശോധന നടത്തും

 
ബാലഭാസ്കറിന്‍റെ മരണം; കലാഭവൻ സോബിയെ സി.ബി.ഐ വീണ്ടും നുണപരിശോധന നടത്തും

കൊച്ചി: പ്രശസ്ത വയലിനിസ്റ്റ് ബാലഭാസ്കറിന്‍റെയും മകളുടെയും മരണത്തിലെ ദുരൂഹത അന്വേഷിക്കുന്ന സി.ബി.ഐ സംഘം കലാഭവൻ സോബിയെ വീണ്ടും നുണപരിശോധനക്ക് വിധേയനാക്കും. ഇതിനായി ചൊവ്വാഴ്ച ഹാജരാകാനാണ് സി.ബി.ഐ സോബിക്ക് നോട്ടീസ് നൽകിയിട്ടുള്ളത്. ചില കാര്യങ്ങളിൽ കൂടി വ്യക്തത വരുത്താനുള്ളത് കൊണ്ടാണ് വീണ്ടും നുണപരിശോധനയെന്നാണ് അന്വേഷണ ഉദ്യോഗസ്ഥരുടെ വിശദീകരണം.അപകട മരണമല്ലെന്നും ആസൂത്രിതമായ കൊലപാതകമാണെന്നും കലാഭവൻ സോബി ആരോപണമുന്നയിച്ചിരുന്നു.

Related Topics

Share this story