Times Kerala

‘10 വർഷമായി അച്ഛൻ ലൈംഗികമായി പീഡിപ്പിക്കുന്നു, സഹോദരിയും പീഡനത്തിന് ഇരയായി, അമ്മയ്ക്ക് എല്ലാം അറിയാം, പക്ഷെ.!! പിതാവിനെതിരെ പരാതിയുമായി മകൾ പോലീസ് സ്റ്റേഷനിൽ

 
‘10 വർഷമായി അച്ഛൻ ലൈംഗികമായി പീഡിപ്പിക്കുന്നു, സഹോദരിയും പീഡനത്തിന് ഇരയായി, അമ്മയ്ക്ക് എല്ലാം അറിയാം, പക്ഷെ.!! പിതാവിനെതിരെ പരാതിയുമായി മകൾ പോലീസ് സ്റ്റേഷനിൽ

ജയ്‌പൂർ: കഴിഞ്ഞ 10 വർഷങ്ങളായി സ്വന്തം പിതാവ് തന്നെ ലൈംഗിക പീഡനത്തിന് പീഡനത്തിന് ഇരയാക്കുകയായിരുന്നു എന്ന ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി 23 കാരിയായ യുവതി. രാജസ്ഥാനിലെ കോട്ട സ്വദേശിനിയാണ് റെയിൽവേ ഉദ്യോഗസ്ഥനായ അച്ഛനെതിരെ പരാതിയുമായി രംഗത്ത് എത്തിയിരിക്കുന്നത്.

13വയസ്സുമുതൽ വീട്ടിൽ വച്ച് നിരന്തരമായി പീഡിപ്പിക്കുമായിരുന്നു എന്നാണ് യുവതി പറയുന്നത്. തന്റെ ഇളയ സഹോദരിയെയും പല അവസരങ്ങളിലും പിതാവ് ലൈംഗികമായി ഉപദ്രവിച്ചിട്ടുണ്ട് എന്നും യുവതി തന്റെ പരാതിയിൽ പറയുന്നു.

അതേസമയം, അമ്മയ്ക്ക് ഇതിനെപ്പറ്റി അറിയാമായിരുന്നുവെന്നും എന്നാൽ ഭർത്താവിൽ നിന്നും ക്രൂര മർദ്ദനത്തിനും ഗാർഹിക പീഡനത്തിനും ഇരയായിരുന്ന അവർക്ക് മൗനം പാലിക്കാൻ മാത്രമേ സാധിച്ചിരുന്നുള്ളൂവെന്നും യുവതി പൊലീസിൽ നല്‍കിയ പരാതിയിൽ പറയുന്നു.

യുവതിയുടെ പരാതിയിൽ പ്രതിക്കെതിരെ പോക്സോ നിയമപ്രകാരം കേസെടുത്തു. ഇയാളെ ചോദ്യം ചെയ്തു വരികയാണ്. എന്നാൽ ഇതുവരെ അറസ്റ്റ് രേഖപ്പെടുത്തിയിട്ടില്ല എന്നാണ് റിപ്പോര്‍ട്ട്. പെൺകുട്ടിയെ വൈദ്യപരിശോധനയ്ക്ക് വിധേയയാക്കും.

Related Topics

Share this story