കൊച്ചി: മൊബൈൽ ടവറിന്റെ അടിയിലായി ഒളിപ്പിച്ച മലമ്പാമ്പിന്റെ നെയ്യും, അവശിഷ്ടങ്ങളും വനംവകുപ്പ് പിടികൂടി. വനം വകുപ്പിന്റെ എറണാകുളം ഫ്ലയിങ് സ്ക്വാഡ്, പെരുമ്പാവൂർ ഫ്ലയിങ് സ്ക്വാഡ്, മേയ്ക്കപ്പാല ഫോറസ്റ്റ് സ്റ്റേഷൻ ഉദ്യോഗസ്ഥർ എന്നിവർ സംയുക്തമായി നടത്തിയ പരിശോധനയിലാണ് ഇവ പിടികൂടിയത്. കാരണക്കോടം ഭാഗത്തു കെ.എ. ജോസഫിന്റെ 3 നില കെട്ടിടത്തിന്റെ മുകളിലെ ടവറിന്റെ അടിഭാഗത്തു ബക്കറ്റിൽ ഒളിപ്പിച്ച നിലയിലായിരുന്നു നെയ്യും, അവശിഷ്ടങ്ങളും സൂക്ഷിച്ചിരുന്നത്. സംഭവത്തിൽ പ്രതികളായ കെ.എ. ജോസഫും സുഹൃത്തുക്കളും ഒളിവിലാണെന്നും, ഇവരെ പിടികൂടിയാൽ മാത്രമേ പാമ്പിന്റെ ഇറച്ചി അടക്കം എവിടെയാണെന്നു കണ്ടെത്താൻ കഴിയൂ എന്നും വനംവകുപ്പ് അധികൃതർ പറഞ്ഞു. മലമ്പാമ്പിനെ കൊല്ലുന്നതും കൈവശം വയ്ക്കുന്നതും 7 വർഷം വരെ തടവു ശിക്ഷ ലഭിക്കാവുന്ന കുറ്റമാണ്.
You might also like
Comments are closed.