Times Kerala

റംസിയുടെ ആത്മഹത്യ; ക്രൈംബ്രാഞ്ച് ബന്ധുക്കളുടെ മൊഴിയെടുത്തു, പ്രതി ഹാരിസിനെ കസ്റ്റഡിയിൽ വാങ്ങും

 
റംസിയുടെ ആത്മഹത്യ; ക്രൈംബ്രാഞ്ച് ബന്ധുക്കളുടെ മൊഴിയെടുത്തു, പ്രതി ഹാരിസിനെ കസ്റ്റഡിയിൽ വാങ്ങും

കൊല്ലം: കൊട്ടിയത്ത് പ്രതിശ്രുത വരൻ വിവാഹത്തിൽ നിന്നു പിൻമാറിയതിനെ തുടർന്ന് പെൺകുട്ടി ആത്മഹത്യ ചെയ്തതിൽ ക്രൈംബ്രാഞ്ച് അന്വേഷണം ആരംഭിച്ചു. എസ്.പി കെ.ജി സൈമണിന്‍റെ നേതൃത്വത്തിലാണ് അന്വേഷണം. ഇതിന്റെ ഭാഗമായി അന്വേഷണ സംഘം റംസിയുടെ വീട്ടിലെത്തി ബന്ധുക്കളുടെ മൊഴിയെടുത്തു. റിമാൻഡിലുള്ള പ്രതി ഹാരിസ് മുഹമ്മദിനെ കസ്റ്റഡിയിൽ വാങ്ങുമെന്നു പോലീസ് അറിയിച്ചു. റംസി ഈ മാസം മൂന്നാം തീയതിയാണ് തൂങ്ങിമരിച്ചത്. അസ്വഭാവിക മരണത്തിന് കേസെടുത്ത കൊട്ടിയം പൊലീസ് റംസിയുമായി വിവാഹം നിശ്ചയിച്ചിരുന്ന ഹാരിസിനെ അറസ്റ്റു ചെയ്യുകയായിരുന്നു.

കൊട്ടിയം പൊലീസും പിന്നീട് കൊല്ലം ജില്ലാ ക്രൈംബ്രാഞ്ചും അന്വേഷിച്ച കേസ് കഴിഞ്ഞ ദിവസമാണ് സംസ്ഥാന ക്രൈംബ്രാഞ്ചിന് വിട്ടത്. ആത്മഹത്യയിൽ ഹാരിസിന്റെ കുടുംബാംഗങ്ങൾക്കും പങ്കുണ്ടെന്നെ ജില്ലാ ക്രൈംബ്രാഞ്ചിന്‍റെ കണ്ടെത്തൽ അടങ്ങിയ കേസ് ഡയറിയും പുതിയ അന്വേഷണ സംഘത്തിന് കൈമാറിയിരുന്നു. ഇതിനു പിന്നാലെയാണ് അന്വേഷണ സംഘത്തലവനായ എസ്.പി കെ.ജി സൈമണിന്റെ നേത്യത്വത്തിലുള്ള സംഘം റംസിയുടെ വീട്ടിലെത്തി ബന്ധുക്കളിൽ നിന്ന് മൊഴി എടുത്തത്.

Related Topics

Share this story