Times Kerala

അപകടങ്ങളിൽ മരണസാധ്യത കൂടുതല്‍ പിന്നിലിരിക്കുന്നവർക്ക്; മുന്നറിയിപ്പുമായി കേരള പോലീസ്

 
അപകടങ്ങളിൽ മരണസാധ്യത കൂടുതല്‍ പിന്നിലിരിക്കുന്നവർക്ക്; മുന്നറിയിപ്പുമായി കേരള പോലീസ്

തിരുവനന്തപുരം: അപകടമകരമായ രീതിയിൽ ഇരുചക്രവാഹനങ്ങളിൽ രണ്ടിലധികംപേർ സഞ്ചരിക്കുന്നത് ഇപ്പോൾ സ്ഥിരം കാഴ്ചയാണ്. രണ്ടുപേർക്ക് മാത്രം സഞ്ചരിക്കാൻ അനുവദനീയമായ വാഹനത്തിൽ മൂന്നും നാലുംപേർ അമിതവേഗതയിലും ഹെൽമെറ്റ് ധരിക്കാതെയും നിയമങ്ങൾ ലംഘിച്ചാണ് നിരത്തുകളിലൂടെ പായുന്നത്. ഇത്തരം യാത്രകൾ അപകടം ക്ഷണിച്ചുവരുത്തുമെന്ന് പറയേണ്ടതില്ലല്ലോ. അപകടങ്ങളില്‍ ദൂരേക്ക് തെറിക്കുന്നതിലേറെയും പിന്നിലിരിക്കുന്നവരാണ്. തലയ്‌ക്കേല്‍ക്കുന്ന പരിക്ക്, തെറിച്ചുവീഴുന്നതിന്റെ ആഘാതം എന്നിവയാണ് മരണകാരണം. ഓടിക്കുന്നവരെക്കാള്‍ പിന്‍സീറ്റിലിരിക്കുന്നവര്‍ക്കാണ് അപകടങ്ങളില്‍ മരണസാധ്യത കൂടുതല്‍ പിന്നിലിരിക്കുന്നവര്‍ക്ക്. അതിനാല്‍ പിന്‍സീറ്റ് യാത്രക്കാര്‍ ഹെല്‍മെറ്റ് ഉപയോഗിക്കുന്നതാണ് കൂടുതല്‍ സുരക്ഷിതം.

അപകടങ്ങളില്‍ വാഹനത്തില്‍നിന്ന് തെറിക്കുന്നതില്‍ അധികവും പിന്‍സീറ്റിലിരിക്കുന്നവരാണ്. വാഹനത്തിന്റെ വേഗതയനുസരിച്ച് ഉയര്‍ന്ന് തെറിക്കാനുള്ള സാധ്യത കൂടും. അതേസമയം ഓടിക്കുന്നയാള്‍ ഏറെ ദൂരേക്ക് വീഴാറില്ല. മുന്നിലിരിക്കുന്നയാള്‍ കൂടുതല്‍ വാഹനത്തോട് ഉറച്ചാണ് ഇരിക്കുന്നത്. ഹാന്‍ഡിലിലെ പിടിത്തം, സീറ്റിങ്ങിലെ ക്രമീകരണം എന്നിവയാണ് കാരണം. അപകടം ആദ്യം തിരിച്ചറിയുന്നതും ഓടിക്കുന്നയാളാണ്. സ്വയരക്ഷയ്ക്കുവേണ്ടി വാഹനത്തില്‍ മുറുകെ പിടിക്കുന്നതും ഒഴിഞ്ഞുമാറുന്നതുമൊക്കെ രക്ഷയാകും. ഹെല്‍മെറ്റ് ഒരുപരിധിവരെ തലയ്‌ക്കേല്‍ക്കുന്ന പരിക്കിന്റെ ആഘാതം കുറയ്ക്കും. ഇരുചക്രവാഹനങ്ങളുടെ ഘടനപ്രകാരം പിന്നിലിരിക്കുന്നവര്‍ക്ക് പിടിച്ചിരിക്കാനുള്ള സൗകര്യം കുറവാണ്. മുന്നിലേക്കുനോക്കി കാല്‍ കുറുകെയിട്ട് ഇരിക്കുകയാണെങ്കില്‍ സെഡ് ഹാന്‍ഡിലില്‍ പിടിക്കാനാകില്ല. വശത്തേക്ക് തിരിഞ്ഞിരിക്കുന്നവര്‍ക്കുമാത്രമാണ് സൈഡ് ഹാന്‍ഡില്‍ പ്രയോജനപ്പെടുന്നത്. എന്നാല്‍ വശത്തേക്ക് അഭിമുഖമായി ഇരിക്കുന്നത് കൂടുതല്‍ അപകടമാണ്.

വാഹനം മുന്നിലേക്ക് ഇടിക്കുമ്പോള്‍ പിന്‍ഭാഗം ഉയര്‍ന്ന് പിന്നിലിരിക്കുന്നയാള്‍ തെറിച്ചുവീഴും. വേഗംകൂടുന്നതനുസരിച്ച് എടുത്തെറിയപ്പെടുന്ന ദൂരംകൂടും. അഞ്ചുമീറ്ററിലേറെ തെറിച്ചുവീണ സംഭവങ്ങളുണ്ട്. മനുഷ്യശരീരം വീഴുമ്പോള്‍ തലയാണ് ആദ്യം നിലത്തടിക്കുക. . റോഡിന്റെ മോശം അവസ്ഥയും ഇരുചക്രവാഹന യാത്രക്കാരെയാണ് ബാധിക്കുക. 50 കിലോമീറ്റര്‍ വേഗത്തില്‍ പോകുന്ന ബൈക്കില്‍നിന്ന് വീഴുന്നത് മൂന്നുനില കെട്ടിടത്തിന്റെ മുകളില്‍നിന്ന് വീഴുന്നതിന് തുല്യമാണ്. തകര്‍ന്ന റോഡുകളില്‍ ഇരുചക്രവാഹനങ്ങളുടെ അപകടസാധ്യത ഇരട്ടിയാകുന്നുണ്ട്.

അരുത് !!! ഇരുചക്രവാഹനങ്ങളിലെ അപകടകരമായ യാത്ര അപകടങ്ങളിൽ മരണസാധ്യത കൂടുതല്‍ പിന്നിലിരിക്കുന്നവർക്ക് അപകടമകരമായ…

Posted by Kerala Police on Saturday, September 26, 2020

 

Related Topics

Share this story