Times Kerala

നടി റോഷ്ന ആന്‍ റോയി വിവാഹിതയാകുന്നു, വരൻ അങ്കമാലി ഡയറീസ് താരം കിച്ചു ടെല്ലാസ്

 
നടി റോഷ്ന ആന്‍ റോയി വിവാഹിതയാകുന്നു, വരൻ അങ്കമാലി ഡയറീസ് താരം കിച്ചു ടെല്ലാസ്

കൊച്ചി: ഒരു അടാര്‍ ലൗ, പാപം ചെയ്യാത്തവര്‍ കല്ലെറിയട്ടെ, സുല്‍, ധമാക്ക തുടങ്ങിയ ചിത്രങ്ങളിലൂടെ മലയാളികൾക്ക് സുപരിചിതയായ റോഷ്ന ആന്‍ റോയി വിവാഹിതയാകുന്നു. തിരക്കഥകൃത്തും നടനുമായ കിച്ചു ടെല്ലാസാണ് വരന്‍. ഇന്‍സ്റ്റഗ്രാമിലൂടെയാണ് വിവാഹവാര്‍ത്ത ഇരുവരും ആരാധകരെ അറിയിച്ചത്. പ്രണയവിവാഹമാണ്. ഇരുവരും ഒരുമിച്ചുള്ള ചിത്രം പങ്കുവച്ചുകൊണ്ടാണ് വിവാഹവാര്‍ത്ത നടി അറിയിച്ചിരിക്കുന്നത്. എല്ലാവരുടെയും പ്രാര്‍ത്ഥനയും സ്നേഹവും ഉണ്ടാകണമെന്നും താരം കുറിച്ചു.അങ്കമാലി ഡയറീസിലൂടെ മലയാളികള്‍ക്ക് സുപരിചിതനാണ് കിച്ചു. പോത്ത് വര്‍ക്കി എന്ന കഥാപാത്രത്തെയാണ് ചിത്രത്തില്‍ കിച്ചു അവതരിപ്പിച്ചത്. ടിനു പാപ്പച്ചന്‍ സംവിധാനം ചെയ്യുന്ന അജഗജാന്തരം സിനിമയുടെ തിരക്കഥാകൃത്ത് കൂടിയാണ് അദ്ദേഹം.

Related Topics

Share this story