Times Kerala

ഹജ്ജ് 2021; നവംബറോടെ അപേക്ഷകൾ സ്വീകരിക്കും; കേന്ദ്രമന്ത്രി മുക്താർ അബ്ബാസ് നഖ്‌വി

 
ഹജ്ജ് 2021; നവംബറോടെ അപേക്ഷകൾ സ്വീകരിക്കും; കേന്ദ്രമന്ത്രി മുക്താർ അബ്ബാസ് നഖ്‌വി

മുംബൈ: ഹജ്ജ് 2021 അപേക്ഷ സ്വീകരിക്കുന്ന നടപടി ഒക്ടോബർ -നവംബർ മാസങ്ങളിൽ ആരംഭിക്കാൻ കഴിഞ്ഞേക്കുമെന്നു കേന്ദ്ര ന്യൂനപക്ഷകാര്യ മന്ത്രി മുക്താർ അബ്ബാസ് നഖ്‌വി.അപേക്ഷ സമർപ്പിക്കൽ ഉൾപ്പെടെയുള്ള നടപടികൾ ആരംഭിക്കുന്നതിനെക്കുറിച്ച് സർക്കാർ ആലോചിക്കുന്നുണ്ട്, സൗദി അറേബ്യയിൽ നിന്നുള്ള നിർദേശങ്ങൾക്കായി കാത്തിരിക്കുകയാണെന്നും മന്ത്രി പറഞ്ഞു. തീർത്ഥാടനത്തിനുള്ള അപേക്ഷ സമർപ്പിക്കുന്നത് സംബന്ധിച്ച് സംസ്ഥാന ഹജ്ജ് കമ്മിറ്റികളുമായും മറ്റ് ഉദ്യോഗസ്ഥരുമായും കൂടിക്കാഴ്ച ആരംഭിച്ചിട്ടുണ്ട്.കൊവിഡിനെ തുടർന്ന് ഹജ്ജ് 2020 നടത്താൻ കഴിഞ്ഞിരുന്നില്ല. ഹജ്ജ് തീർഥാടകരുടെ 2,100 കോടി രൂപയുടെ ഒരു മാസത്തിനുള്ളിൽ ഡിബിടി (ഡയറക്ട് ബെനിഫിറ്റ് ട്രാൻസ്ഫർ) വഴി മടക്കി നൽകി. ഗതാഗതത്തിനായി ഈടാക്കുന്ന പണം തിരികെ നൽകണമെന്ന് സൗദി സർക്കാരിനോട് അഭ്യർത്ഥിച്ചിരുന്നു.

Related Topics

Share this story