Times Kerala

രണ്ട് യുവതികളെ കഴുത്തറുത്ത് കൊലപ്പെടുത്തി; കൊലപാതകത്തിന് പിന്നിൽ ‘പ്രതികാരം’ എന്ന് പോലീസ്

 
രണ്ട് യുവതികളെ കഴുത്തറുത്ത് കൊലപ്പെടുത്തി; കൊലപാതകത്തിന് പിന്നിൽ ‘പ്രതികാരം’ എന്ന് പോലീസ്

ചെന്നൈ: രണ്ട് യുവതികളെ കഴുത്തറുത്ത് കൊലപ്പെടുത്തിയ നിലയിൽ കണ്ടെത്തി. തമിഴ്‌നാട്ടിലെ തിരുനെൽവേലി ജില്ലയിലാണ് സംഭവം. ഷൺമുഖതൈ എന്ന സ്ത്രീയും ഇവരുടെ ബന്ധു ശാന്തിയുമാണ് കൊല്ലപ്പെട്ടത്.

യുവതികൾക്ക് നേരെ ബോംബ് ആക്രമണം നടത്തിയ ശേഷം കഴുത്തറുത്ത് കൊല്ലുകയായിരുന്നു എന്നാണ് റിപ്പോർട്ട്. നമ്പിരാജൻ എന്നൊരാൾ കുടുംബാങ്ങളെ എതിർത്ത് ഒരു സ്ത്രീയെ വിവാഹം ചെയ്താതാണ് സംഭവത്തിനു പിന്നിലെ കാരണമെന്ന് പൊലീസ് പറഞ്ഞു.

2019 നവംബറിൽ നമ്പിരാജനെ ഭാര്യയുടെ കുടുംബാംഗങ്ങൾ കൊലപ്പെടുത്തിയിരുന്നു. അതിന്‍റെ പ്രതികാര നടപടിയായി ഈ വർഷം മാർച്ചിൽ നമ്പിരാജന്‍റെ ബന്ധുകൾ ഭാര്യയുടെ കുടുംബത്തിലെ ബന്ധുക്കളെ കൊലപ്പെടുത്തിയിരുന്നു. ഇപ്പോൾ രണ്ടു യുവതികളെ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയ സംഭവം കൊലപാതക പരമ്പരയുടെ മൂന്നാമത്തേതാണ്. നമ്പിരാജന്‍റെ അമ്മ ഷൺമുഖതൈയും ബന്ധു ശാന്തിയമാണ് കൊപ്പപ്പെട്ടത്. സംഭവത്തിൽ അന്വേഷണത്തിനായി പൊലീസ് പ്രത്യേക സ്ക്വാഡുകൾ രൂപീകരിച്ചു.

Related Topics

Share this story