Nature
Times Kerala
News|Events|Travel & Tourism|Entertainment|Health|

പെരിയാർ പ്രതിമയിൽ കാവി നിറത്തിലുള്ള പെയിന്‍റ് പൂശി; സ്ഥലത്ത് സംഘർഷാവസ്ഥ

ചെന്നൈ: തിരുച്ചിറപ്പള്ളി സമത്വാപുരത്ത് പെരിയാർ പ്രതിമയോട് അനാദരവ്. സാമൂഹ്യ വിരുദ്ധർ കാവി നിറത്തിലുള്ള പെയിന്‍റ് പ്രതിമയിൽ പൂശുകയായിരുന്നു.സംഭവത്തെ തുടർന്ന് പ്രദേശത്ത് കനത്ത സംഘർഷാവസ്ഥ നിലനിൽക്കുന്നതായാണ് റിപ്പോർട്ട്. പെരിയാർ അനുകൂലികൾ നടപടി ആവശ്യപ്പെട്ട് പ്രദേശത്ത് പ്രതിഷേധം നടത്തുകയാണ്. പൊലീസ് സ്ഥലത്തെത്തി സമാധാന ശ്രമങ്ങൾ നടത്തുകയാണ്.

You might also like

Comments are closed.