ന്യൂഡല്‍ഹി: ഇന്ത്യ-ചൈന അതിര്‍ത്തിയില്‍ ചൈനീസ് പീപ്പിള്‍ ലിബറേഷന്‍ ആര്‍മി ഇനിയും പ്രകോപനമുണ്ടാക്കിയാല്‍ കല്ലും വടിയുമായി എതിരിടാന്‍ നില്‍ക്കേണ്ടെന്നും വെടിവയ്ക്കാനും ഇന്ത്യന്‍ സൈന്യത്തിന് നിര്‍ദേശം. സൈനിക-നയതന്ത്ര തലങ്ങളില്‍ ഒട്ടേറെത്തവണ നടന്ന കൂടിക്കാഴ്ചകളില്‍ രൂപപ്പെട്ട ധാരണകളെല്ലാം ചൈനീസ് സൈന്യം തുടര്‍ച്ചയായി ലംഘിക്കുന്നതിന്റെ പശ്ചാത്തലത്തിലാണ് കടുത്ത നീക്കത്തിലേക്ക് ഇന്ത്യ കടന്നിരിക്കുന്നത്. സൈനികപോസ്റ്റുകള്‍ കൈയേറാനോ കൂട്ടത്തോടെയുള്ള പ്രാകൃത ആക്രമണത്തിനോ മുതിര്‍ന്നാല്‍ വെടിയുതിര്‍ക്കാന്‍തന്നെയാണ് നിര്‍ദേശമെന്ന് സൈനികവൃത്തങ്ങള്‍ പറഞ്ഞു.
ഇനി കല്ലും, വടിയുമൊന്നും വേണ്ട, ചൈനീസ് സൈന്യം കടന്നുകയറാന്‍ ശ്രമിച്ചാല്‍ വെടിവെക്കാന്‍ അനുമതി
You might also like
Comments are closed.