Times Kerala

തിരുവനന്തപുരത്ത് സ്ഥിതി അതീവ ഗുരുതരം; ഇന്നലെ ആയിരം കടന്നു രോഗികൾ, രോഗം ബാധിച്ചവരുടെ എണ്ണം പതിനായിരത്തിലേക്ക്; അതീവ ജാഗ്രതവേണമെന്നു ജില്ലാ ഭരണകൂടം

 
തിരുവനന്തപുരത്ത് സ്ഥിതി അതീവ ഗുരുതരം; ഇന്നലെ ആയിരം കടന്നു രോഗികൾ, രോഗം ബാധിച്ചവരുടെ എണ്ണം പതിനായിരത്തിലേക്ക്; അതീവ ജാഗ്രതവേണമെന്നു ജില്ലാ ഭരണകൂടം

തിരുവനന്തപുരം: തലസ്ഥാന ജില്ലയിൽ കോവിഡ് രോഗികളുടെ എണ്ണത്തില്‍ വൻ വര്‍ധനവ്. നിലവില്‍ രോഗികളുടെ എണ്ണം പതിനായിരത്തോട് അടുക്കുകയാണ്. രോഗികള്‍ക്ക് വേണ്ടിയുള്ള ചികിത്സകേന്ദ്രങ്ങളൊരുക്കാന്‍ അധികൃതര്‍ കനത്ത വെല്ലുവിളി നേരിടേണ്ടി വരുകയാണ്. രോഗികള്‍ക്ക് വീടുകളില്‍ തന്നെ ചികിത്സ തുടരാനാണ് മുന്‍ഗണന നല്‍കുന്നത്.അതേസമയം, ഡോക്ടര്‍മാര്‍ക്കും ആരോഗ്യപ്രവര്‍ത്തകര്‍ക്കും രോഗബാധ സ്ഥിരീകരിക്കുന്ന കനത്ത ആശങ്കക്ക് ഇടയാക്കിയിട്ടുണ്ട്. ജില്ലയില്‍ ഇന്നലെ മാത്രം റിപ്പോര്‍ട്ട് ചെയ്തത് 1050 രോഗികളാണ്. ഇതോടെ പതിനായിരത്തോട് അടുത്ത് രോഗികളാണ് ജില്ലയില്‍ ചികിത്സ തേടുന്നത്. 9519 ആകെ രോഗികളാണ് തലസ്ഥാനത്തുള്ളത്.രോഗികളില്‍ 45 ശതമാനവും വീടുകളിലാണ് ഉള്ളത്. നിലവില്‍ ആരോഗ്യപ്രശ്നങ്ങളുള്ളവരെയും വൈറസ് തീവ്രത കണക്കിലെടുത്താണ് ആശുപത്രികളിലേക്ക് മാറ്റുന്നതാണ് ആരോഗ്യവകുപ്പിന്റെ നയം.

വിശദവിവരങ്ങൾ ഇങ്ങനെ….

തിരുവനന്തപുരം ജില്ലയില്‍ ഇന്നലെ (26 സെപ്റ്റംബര്‍) 1,050 പേര്‍ക്കാണ് കോവിഡ് 19 സ്ഥിരീകരിച്ചത്. ഇതില്‍ 871 പേര്‍ക്കു സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 153 പേരുടെ ഉറവിടം വ്യക്തമല്ല. 21 പേര്‍ വീട്ടുനിരീക്ഷണത്തിലായിരുന്നു. മൂന്നുപേര്‍ അന്യസംസ്ഥാനങ്ങളില്‍ നിന്നുമെത്തിയതാണ്. ഒരാള്‍ വിദേശത്തുനിന്നുമെത്തി.
ഇന്ന് പോസിറ്റീവായവരുടെ തദ്ദേശ സ്വയംഭരണ സ്ഥാപന പരിധി തിരിച്ചുള്ള കണക്ക്:-
തിരുവനന്തപുരം കോർപ്പറേഷൻ – 322
നെയ്യാറ്റിൻകര – 36
കല്ലറ – 35
പെരുങ്കടവിള – 29
വെള്ളനാട് – 23
പള്ളിച്ചൽ – 22
വിളപ്പിൽ – 22
വെങ്ങാനൂർ – 21
കല്ലിയൂർ – 20
ആനാട് – 20
കാരോട് – 20
ചിറയിൻകീഴ് – 25
പൂവച്ചൽ – 19
കോട്ടുകാൽ – 19
കരകുളം – 18
മുദാക്കൽ – 18
നെടുമങ്ങാട് – 18
പാറശ്ശാല – 17
മലയിൻകീഴ് – 16
ചെങ്കൽ – 15
മാറനല്ലൂർ – 15
നെല്ലനാട് – 14
അതിയന്നൂർ – 14
കുന്നത്തുകാൽ – 13
മംഗലപുരം – 12
തൊളിക്കോട് – 11
കാട്ടാക്കട – 11
വിതുര – 11
ആറ്റിങ്ങൽ – 11
വർക്കല – 10
നാവായിക്കുളം – 10
ഒറ്റശേഖരമംഗലം – 10
ആര്യനാട് – 9
പോത്തൻകോട് – 9
വാമനപുരം – 8
കൊല്ലയിൽ – 8
പള്ളിക്കൽ – 7
ബാലരാമപുരം – 7
പനവൂർ – 7
കാഞ്ഞിരംകുളം – 6
വെട്ടൂർ – 6
വെമ്പായം – 6
പുല്ലമ്പാറ – 6
കടയ്ക്കാവൂർ – 5
കിഴുവിലം – 4
അരുവിക്കര – 4
വിളവൂർക്കൽ – 4
ഉഴമലയ്ക്കൽ – 3
കഠിനംകുളം – 3
അഞ്ചുതെങ്ങ് – 3
കരവാരം – 3
പൂവാർ – 3
എളകമൺ – 3
വെള്ളറട – 3
ചെറുന്നിയൂർ – 3
ഇന്ന് മൂന്നിൽ താഴെ പോസിറ്റീവ് കേസുകൾ സ്ഥിരീകരിച്ച പ്രദേശങ്ങൾ:
ആര്യങ്കോട്, കുളത്തൂർ, പാങ്ങോട്, മടവൂർ, അഴൂർ, നന്നിയോട്, എടവ, അമ്പൂരി, വക്കം, കരുംകുളം, നഗരൂർ, അണ്ടൂർക്കോണം, ഒറ്റൂർ, പെരിങ്ങമല, കുറ്റിച്ചൽ, കിളിമാനൂർ, കള്ളിക്കാട്
അരുവിക്കര സ്വദേശി കെ. മോഹനന്‍(60), ഒറ്റശേഖരമംഗലം സ്വദേശി അനീന്ദ്രന്‍(45) എന്നിവരുടെ മരണങ്ങളാണ് കോവിഡ് മൂലമാണെന്നു സ്ഥിരീകരിച്ചത്.
ഇന്നു രോഗം സ്ഥിരീകരിച്ചവരില്‍ 459 പേര്‍ സ്ത്രീകളും 591 പേര്‍ പുരുഷന്മാരുമാണ്. ഇവരില്‍ 15 വയസിനു താഴെയുള്ള 123 പേരും 60 വയസിനു മുകളിലുള്ള 137 പേരുമുണ്ട്. പുതുതായി 4,344 പേര്‍ രോഗനിരീക്ഷണത്തിലായി. ഇവരടക്കം 28,339 പേര്‍ ജില്ലയില്‍ നിരീക്ഷണത്തില്‍ കഴിയുന്നുണ്ട്. 3,360 പേര്‍ നിരീക്ഷണ കാലയളവ് രോഗ ലക്ഷണങ്ങളൊന്നുമില്ലാതെ പൂര്‍ത്തിയാക്കി. ജില്ലയിലാകെ 9,519 പേരാണ് കോവിഡ് ചികിത്സയില്‍ കഴിയുന്നത്. 373 പേര്‍ ഇന്ന് രോഗമുക്തി നേടി.

Related Topics

Share this story