മലപ്പുറം: 16 വയസ്സുള്ള കൗമാരക്കാരനെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയ കേസില്‍ ആറ് പേര് പിടിയിൽ . വേങ്ങര പൊലീസാണ് ആറ് പേരെ അറസ്റ്റ് ചെയ്തത്. ചൈല്‍ഡ് ലൈനില്‍ ലഭിച്ച പരാതിയിലെടുത്ത കേസില്‍ അഞ്ച് പേരും വേങ്ങര പൊലീസില്‍ ലഭിച്ച പരാതിയില്‍ ഒരാളുമാണ് പോക്സോ നിയമ പ്രകാരം അറസ്റ്റിലായത്.
നെടുംപറമ്ബ് ചിറയില്‍ കബീര്‍ (29), ചേറൂര് മുളയത്തില്‍ നിസ്താര്‍ (42), ഐക്കരപ്പടി മണ്ണരക്കല്‍ ഗോപാലകൃഷ്ണന് (50), മോങ്ങം ചേപ്പന്‍ കലായില്‍ പോക്കര് (64), മമ്ബീതി വള്ളിക്കാടന് മുഹമ്മദ് ഹുസൈന് (55) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്.
കൂരിയാട് വെച്ച് കുട്ടിയെ നിരന്തരം പീഡിപ്പിച്ചുവെന്ന പരാതിയില്‍ കക്കാട് മാട്ടറ നൗഷാദ് (43)ആണ് അറസ്റ്റിലായ മറ്റൊരാള്‍.
Comments are closed.