ന്യൂഡല്‍ഹി : ബിജെപി നേതാവ് ഉമാ ഭാരതിക്ക് കോവിഡ് 19 സ്ഥിരീകരിച്ചു. കഴിഞ്ഞ മൂന്ന് ദിവസമായി ചെറിയ പനി അനുഭവപ്പെട്ടതിനെ തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് കോവിഡ് സ്ഥിരീകരിച്ചത് .
കോവിഡ് സ്ഥിരീകരിച്ച കാര്യം ഉമാഭാരതി ട്വിറ്ററില്‍ കുറിക്കുകയായിരുന്നു . കഴിഞ്ഞ ദിവസം താനുമായി സമ്പര്‍ക്കം പുലര്‍ത്തിയവര്‍ കോവിഡ് ടെസ്റ്റ് നടത്തണമെന്നും ഉമാഭാരതി ട്വീറ്റ് ചെയ്തു .
രാജ്യത്തെ കൊവിഡ് രോഗികളുടെ എണ്ണം അറുപത് ലക്ഷത്തിലേക്ക് കടക്കുകയാണ്. സംസ്ഥാനങ്ങള്‍ പുറത്തുവിട്ട കണക്കുകള്‍ പ്രകാരം പ്രതിദിന രോഗബാധ ഇന്ന് തൊണ്ണൂറായിരത്തിന് അടുത്ത് എത്തിയേക്കും.
Comments are closed.