കോഴിക്കോട് : ബുള്ളറ്റ് മോഷ്ടിച്ച് കോവിഡ് നിരീക്ഷണ കേന്ദ്രത്തില്‍ നിന്നും കടന്ന പീഡനക്കേസ് പ്രതിയെ പൊലീസ് പിടികൂടി . മുക്കത്ത് വയോധികയെ പീഡിപ്പിച്ച കേസിലെ ഒന്നാം പ്രതിയായ കൊണ്ടോട്ടി സ്വദേശി മുജീബ് റഹ്മാനെയാണ് കതിരൂരിലുള്ള കാട്ടിലെ രഹസ്യസങ്കേതത്തില്‍ നിന്ന് ശനിയാഴ്ച പുലര്‍ച്ചെ രണ്ടോടെ പൊലീസ് പിടികൂടിയത് . ഈസ്റ്റ്ഹില്‍ കോവിഡ് നിരീക്ഷണ കേന്ദ്രത്തില്‍ നിന്ന് ഈ മാസം 20ന് രാത്രിയാണ് പ്രതി മുങ്ങിയത് .
ഇയാള്‍ രക്ഷപ്പെട്ട ദിവസം പുതിയങ്ങാടിയിലെ റെയില്‍വെ ലൈനിനടുത്തുനിന്ന് ബുള്ളറ്റ് മോഷണം പോയിരുന്നു . തുടര്‍ന്ന് സമീപപ്രദേശങ്ങളിലെ സിസി ടിവി ദൃശ്യങ്ങള്‍ പൊലീസ് പരിശോധിച്ചതില്‍ പ്രതി മൂജീബ് റഹ്മാനാണെന്ന് തിരിച്ചറിഞ്ഞു . ഭാര്യ ഭക്ഷണപ്പൊതികളുമായി പുറത്തു പോകുന്നുണ്ടെന്ന വിവരം ലഭിച്ചതിനെ തുടര്‍ന്നുള്ള അന്വേഷണത്തിലാണ് ഭാര്യവീട്ടിന് സമീപത്തെ കാട്ടിലെ രഹസ്യസങ്കേതത്തെക്കുറിച്ച് വിവരം ലഭിക്കുന്നത് .
മുക്കത്തെ മുത്തേരിയില്‍ 65 വയസുകാരിയെ ക്രൂരമായി പീഡിപ്പിച്ച ശേഷം സ്വര്‍ണം കവര്‍ന്ന കേസില്‍ റിമാന്‍ഡില്‍ കഴിയവെയാണ് കോവിഡ് നിരീക്ഷണകേന്ദ്രത്തില്‍ പ്രവേശിപ്പിച്ചത്. കേസിലെ രണ്ടാം പ്രതിയായ വേങ്ങര സ്വദേശി ജമാലുദ്ദീനെ കഴിഞ്ഞ ദിവസം പിടികൂടിയിരുന്നു.
Comments are closed.