ബംഗളൂരു : കര്‍ണാടകയില്‍ കഴിഞ്ഞ 24 മണിക്കൂറിനിടെ 8,811 പേര്‍ക്ക് കൂടി പുതുതായി കോവിഡ് സ്ഥിരീകരിച്ചു . 5,417 പേര് രോഗമുക്തി നേടി . ഇന്നലെ മാത്രം 86 പേര്‍ക്കാണ് ജീവന് നഷ്ടമായത് . നിലവില്‍ സംസ്ഥാനത്ത് ആകെ 5,66,023 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചിട്ടുള്ളത്. ഇതില്‍ 1,01,782 സജീവ കേസുകളുണ്ട്.
സംസ്ഥാനത്ത് 4,55,719 പേര് ഇതിനോടകം രോഗമുക്തി നേടിയിട്ടുണ്ടെന്നും 8,503 പേരാണ് ഇതുവരെ മരിച്ചതെന്നും സംസ്ഥാന ആരോഗ്യ വകുപ്പ് അറിയിച്ചു . ശനിയാഴ്ച ബെംഗളുരൂ റൂറലില്‍ മാത്രം 4,083 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത് .
Comments are closed.