Times Kerala

കടലുണ്ടി പുഴയില്‍ ഒഴുക്കില്‍പ്പെട്ട പിതാവിൻ്റെയും മകൻ്റെയും മൃതദേഹം കണ്ടെത്തി

 
കടലുണ്ടി പുഴയില്‍ ഒഴുക്കില്‍പ്പെട്ട പിതാവിൻ്റെയും മകൻ്റെയും മൃതദേഹം കണ്ടെത്തി

തിരൂരങ്ങാടി: കഴിഞ്ഞദിവസം കടലുണ്ടി പുഴയില്‍ ഒഴുക്കില്‍പ്പെട്ട പിതാവിന്റെയും മകന്റയും മൃതദേഹം കണ്ടെത്തി. തിരൂര്‍ മലപ്പുറം ഫയര്‍ഫോഴ്‌സ് യൂണിറ്റും ട്രോമാ കെയര്‍ പ്രവര്‍ത്തകര്‍ തുടങ്ങി വിവിധ സംഘടനകളുടെയും നേതൃത്വത്തില്‍ നടത്തിയ തെരച്ചിലില്‍ പുഴയുടെ അടിഭാഗം നന്നായി ഇളക്കിയതിനെതുടര്‍ന്ന് മൃതദേഹം കണ്ടെത്തുകയായിരുന്നു.

കക്കാട് ബാക്കിക്കയം റഗുലേറ്റര്‍ കം ബ്രിഡ്ജിന് സമീപം താമസിക്കുന്ന കാവുങ്ങല്‍ അലവിയുടെ മകന്‍ ഇസ്മായേല്‍ (36) മകന്‍ മുഹമ്മദ് ശംവീല്‍ (7 ) എന്നിവരുടെ മൃതദേഹമാണ് കണ്ടെത്തിയത്.

Related Topics

Share this story