Times Kerala

പെയിന്റിംഗ് തൊഴിലാളി കുത്തേറ്റു മരിച്ചു

 
പെയിന്റിംഗ് തൊഴിലാളി കുത്തേറ്റു മരിച്ചു

കോട്ടയം: സുഹൃത്തുക്കൾ തമ്മിലുണ്ടായ വാക്ക് തർക്കത്തെ തുടർന്നു പെയിന്റിംഗ് തൊഴിലാളി കുത്തേറ്റു മരിച്ചു. മാന്നാനം നടുമ്പറമ്പിൽ സന്തോഷ്(47) ആണ് മരിച്ചത്. ഇയാളെ കുത്തിയെന്നു സംശയിക്കുന്ന ഒരാളെ പൊലീസ് കസ്റ്റഡിയിൽ എടുത്ത് ചോദ്യം ചെയ്തുവരികയാണ്.ശനിയാഴ്ച വൈകിട്ട് ആറരയോടെ മാന്നാനം കുട്ടിപ്പടി ഷാപ്പിന് മുന്നിലായിരുന്നു സംഭവം.

വഴിയിൽ വീണുകിടക്കുന്ന നിലയിൽ കണ്ട സന്തോഷിനെ നാട്ടുകാർ കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചിരുന്നു. നാട്ടുകാർ വിവരം അറിയിച്ചതിനെ തുടർന്ന് ഗാന്ധിനഗർ സ്റ്റേഷൻ ഹൗസ് ഓഫിസർ ഗോപകുമാറിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം സ്ഥലത്തു എത്തി.

Related Topics

Share this story