Times Kerala

ലൈഫ് മിഷൻ കേസ് : യൂണിടാക് എംഡിയെ ചോദ്യം ചെയ്തു

 
ലൈഫ് മിഷൻ കേസ് : യൂണിടാക് എംഡിയെ ചോദ്യം ചെയ്തു

കൊച്ചി : ലൈഫ് മിഷൻ കേസിൽ യൂണിടാക് എംഡിയെ ചോദ്യം ചെയ്തു. സന്തേഷ് ഈപ്പനെയാണ് ചോദ്യം ചെയ്തത്. കൊച്ചി സിബിഐ യൂണിറ്റിലെ ഉദ്യോഗസ്ഥരാണ് ചോദ്യം ചെയ്തത്. ലൈഫ് മിഷൻ പദ്ധതിയിൽ കോൺസുലേറ്റുമായുള്ള സാമ്പത്തിക ഇടപാടുകളുടെ വിവരങ്ങൾ തേടി.20 കോടിയുടെ പദ്ധതിയിൽ ഒൻപത് കോടിയുടെ അഴിമതി നടന്നെന്നാണ് പരാതിക്കാരനായ അനിൽ അക്കര എംഎൽഎയുടെ ആരോപണം.

നേരത്തെ ലൈഫ് മിഷൻ ഭവന നിർമാണ പദ്ധതിയടെ മറവിൽ കേന്ദ്രാനുമതിയില്ലാതെ വിദേശ സഹായം സ്വീകരിച്ച കേസിൽ സിബിഐ അന്വേഷണം ആരംഭിച്ചിരുന്നു. ലൈഫ് മിഷനാണ് കേസിലെ മൂന്നാം പ്രതി. യുണിടാക്കും സെയിൻ വെഞ്ചേഴ്‌സുമാണ് ഒന്നും രണ്ടും പ്രതികൾ.

Related Topics

Share this story