Times Kerala

ലഹരി മരുന്ന് കേസ്; നടിമാരുടെ ഫോൺ പിടിച്ചെടുത്തു

 
ലഹരി മരുന്ന് കേസ്; നടിമാരുടെ ഫോൺ പിടിച്ചെടുത്തു

മുംബൈ :സുശാന്ത് സിംഗ് രജ്പുത്തിന്റെ മരണവുമായി ബന്ധപ്പെട്ട ലഹരിമരുന്ന് കേസിൽ ബോളിവുഡ് നടിമാരുടെ മൊബൈൽ ഫോൺ പിടിച്ചെടുത്തു. ദീപിക പദുകോൺ, സാറാ അലിഖാൻ, രാകുൽ പ്രീത് സിംഗ് എന്നിവരുടെ മൊബൈൽ ഫോണാണ് പിടിച്ചെടുത്തത്. അന്വേഷണം വ്യാപിപ്പിക്കുന്നതിന്റെ ഭാഗമായാണ് നാർക്കോട്ടിക്‌സ് കൺട്രോൾ ബ്യൂറോയുടെ നടപടി. ഇവരുടെ ഫോണിൽ നിന്ന് കേസുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ ലഭിക്കുമെന്ന നിഗമനത്തിലാണ് നാർക്കോട്ടിക്‌സ് കൺട്രോൾ ബ്യൂറോ.

Related Topics

Share this story