Times Kerala

വ്യാജ കോവിഡ് വാക്‌സിന്‍ നിര്‍മ്മാണം: ഒഡീഷയില്‍ ഒരാള്‍ അറസ്റ്റില്‍

 
വ്യാജ കോവിഡ് വാക്‌സിന്‍ നിര്‍മ്മാണം: ഒഡീഷയില്‍ ഒരാള്‍ അറസ്റ്റില്‍

ഭുവനേശ്വര്‍: വ്യാജ കോവിഡ് വാക്‌സിന്‍ നിര്‍മ്മിച്ചുവെന്ന കേസില്‍ ഒഡീഷയിലെ ബാര്‍ഗഢ് ജില്ലയില്‍ ഒരാള്‍ അറസ്റ്റിലായി. ഒന്‍പതാം ക്ലാസ് വരെമാത്രം പഠിച്ചിട്ടുള്ള പ്രഹ്ലാദ് ബിസി (32) എന്നയാളാണ് അറസ്റ്റിലായത്.വ്യാജ വാക്‌സിന്‍ നിര്‍മാണകേന്ദ്രം റെയ്ഡുചെയ്ത പോലീസ് കോവിഡ് വാക്‌സിനെന്ന ലേബല്‍ ഒട്ടിച്ച നിരവധി കുപ്പികള്‍ പിടിച്ചെടുത്തുവെന്ന് റിപോർട്ടുകൾ പുറത്തു വന്നിട്ടുണ്ട്.

Related Topics

Share this story