Nature
Times Kerala
News|Events|Travel & Tourism|Entertainment|Health|

കൊറോണ വെെറസ് പരിശോധന; പുതിയ കിറ്റ് വികസിപ്പിച്ച് ഇന്ത്യൻ സ്റ്റാർട്ടപ്പ്

ന്യൂഡൽഹി: കൊറോണ വെെറസ് ബാധ കണ്ടെത്താനുള്ള ഉപകരണം വികസിപ്പിച്ച് ഇന്ത്യൻ സ്റ്റാർട്ടപ്പ്. ബംഗലൂരുവിലെ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസിൽ ഇൻകുബേറ്റ് ചെയ്ത ഇക്വിൻ ബയോടെക് എന്ന സ്റ്റാർട്ടപ്പാണ് പുതിയ പരിശോധനാ കിറ്റ് വികസിപ്പിച്ചത്. ഗ്ലോബൽ ടിഎം ഡയഗ്നോസ്റ്റിക് കിറ്റ് എന്ന് പേരിട്ട ഉപകരണത്തിലൂടെ ഒന്നര മണിക്കൂറിനുള്ളിൽ പരിശോധനാഫലം അറിയാൻ കഴിയും.

രാജ്യത്തെ അംഗീകൃത കൊറോണ പരിശോധനാ ലാബുകളിൽ കിറ്റ് ഉപയോഗിക്കാൻ ഐസിഎംആർ അനുമതി നൽകിയതായി ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസ് അധികൃതർ വ്യക്തമാക്കി. ലൈസൻസ് ഉൾപ്പെടെയുള്ള ബാക്കി നടപടിക്രമങ്ങൾ പൂർത്തിയാക്കിയാൽ കിറ്റ് വ്യാവസായികാടിസ്ഥാനത്തിൽ നിർമ്മിക്കാനും വിപണനം നടത്താനും മെഡിക്കൽ സാങ്കേതിക രംഗത്തെ കമ്പനികളെ സമീപിച്ചതായി സ്റ്റാർട്ടപ്പ് വ്യക്തമാക്കി.

നിലവിൽ പരിശോധനയ്ക്ക് വ്യാപകമായി ഉപയോഗിക്കുന്ന ആർടി – പിസിആർ കിറ്റിലെ ഫീച്ചറുകൾ എല്ലാം ഉൾപ്പെടുത്തിയ ഉപകരണം അനായാസം ഉപയോഗിക്കാൻ കഴിയുമെന്നും  ഇക്വിൻ ബയോടെക് വിശദീകരിച്ചു. ആർടി – പിസിആർ പരിശോധനയിലെ അതേ കൃത്യതയോടെ ഫലം നൽകാൻ ഗ്ലോബൽ ടിഎം ഉപയോഗിച്ചുള്ള പരിശോധനയിലൂടെ കഴിയുമെന്നും ഇക്വിൻ ബയോടെക് അവകാശപ്പെട്ടു.

കൊറാേണ പരിശോധനയ്ക്കായി ഫെലൂദ എന്ന ചിലവ് കുറഞ്ഞ സംവിധാനം കഴിഞ്ഞ ആഴ്ച രണ്ട് യുവ ശാസ്ത്രജ്ഞർ അവതരിപ്പിച്ചിരുന്നു. ഇതിന് പിന്നാലെയാണ് തദ്ദേശീയമായി വികസിപ്പിച്ച രണ്ടാമത്തെ ഉപകരണവും ഇന്ത്യ രംഗത്തിറക്കുന്നത്. കാെറോണ വൈറസിനെതിരായ പോരാട്ടത്തിന് സഹായകമായ പരിശോധനാ സംവിധാനങ്ങൾ വികസിപ്പിക്കാനും വാക്സിനുകൾക്കുള്ള ഗവേഷണങ്ങൾ ഊർജ്ജിതപ്പെടുത്താനും പ്രധാനമന്ത്രി നരേന്ദ്രമോദി രാജ്യത്തെ യുവ ശാസ്ത്രജ്ഞരാേട് ആഹ്വാനം ചെയ്തിരുന്നു. ഇതിന്റെ ചുവടു പിടിച്ചാണ് രാജ്യത്ത് ഗവേഷണ പ്രവർത്തനങ്ങൾ സജീവമായത്.

 

You might also like

Comments are closed.