Nature
Times Kerala
News|Events|Travel & Tourism|Entertainment|Health|

ബിനീഷിനെതിരായ അന്വേഷണം തടസപ്പെടുത്തില്ല; കോടിയേരി 

തിരുവനന്തപുരം: ബിനീഷ് കോടിയേരിക്കെതിരായ ഏത് അന്വേഷണവും അതിന്റെ മുറക്ക് നടക്കട്ടെയെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. അന്വേഷണം തടസപ്പെടുത്താന്‍ ശ്രമിക്കില്ല. എന്നാല്‍, ലൈഫ് പദ്ധതിയിലെ സിബിഐ അന്വേഷണം സദുദ്ദേശ്യപരമല്ലെന്നും കോടിയേരി പറഞ്ഞു.

വേണമെങ്കില്‍ വിജിലന്‍സ് തന്നെ സിബിഐ അന്വഷണം ആവശ്യപ്പെട്ടേനെ. ഈ ഘട്ടത്തില്‍ സിബിഐ അന്വഷണം ആവശ്യമില്ല. സിബിഐയെക്കാണിച്ച് വിരട്ടേണ്ടെന്നും കോടിയേരി വെല്ലുവിളിച്ചു.

ലൈഫ് മിഷന്‍ പദ്ധതിയിലെ അന്വേഷണം രാഷ്ട്രീയ പ്രേരിതമാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് നിലപാടില്‍ ഉറച്ച് നില്‍ക്കാന്‍ തന്നെയാണ് സംസ്ഥാന സമിതിയുടെയും തീരുമാനം. മുഖ്യമന്ത്രിയിലേക്ക് അന്വേഷണം നീളുന്ന സാഹചര്യത്തില്‍ പ്രതിരോധം ശക്തമാക്കിയില്ലെങ്കില്‍ തിരിച്ചടിയുണ്ടാകുമെന്ന്  സംസ്ഥാന സമിതിയില്‍ വിലയിരുത്തലുണ്ടായി.

You might also like

Comments are closed.